വ്യവസായി മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹത്തിന്റെ വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി നിറഞ്ഞുനില്ക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ സാനിദ്ധ്യം തെന്നെയാണ് ഇതിനു പ്രധാന കാരണം. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഗംഭീര പ്രീ-വെഡ്ഡിങ് ആഘോഷങ്ങളാണ് അംബാനി കുടുംബം അതിഥികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്.
ബോളിവുഡിന്റെ മിന്നും താരങ്ങളെല്ലാം രാവിലെ മുതല്‍ ജാം നഗറിലെ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട് വേദിക്ക് പുറത്ത് പോസുചെയ്ത സെയ്ഫ് അലി ഖാന്, കരീന കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി മുതല്‍ മാധുരി ദീക്ഷിത്, സുനില്‍ ഷെട്ടി, വരുണ്‍ ധവാന്, സോനം കപൂര്‍ തുടങ്ങിയ നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മകനൊപ്പം ജാംനഗര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അറ്റ്ലിയും പ്രിയയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നു.ഫോട്ടോ എടുക്കാനായി ആളുകള്‍ അടുത്ത് കൂടിയപ്പോള്‍ മകന്റെ നെറുകില്‍ ചുംബിച്ച് അറ്റ്ലി പോസ് ചെയ്തു നിന്ന് കൊടുക്കുകയും ചെയ്തു.ഇക്കഴിഞ്ഞ ജനുവരി 31 നാണ് മീര്‍ ബേബിയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയായത്. പാരീസില്‍ വച്ചായിരുന്നു താരദമ്പതികള്‍ മകന്റെ ബര്‍ത്ത്ഡേ ആഘോഷമാക്കിയത്. അന്നും ഫോട്ടോ പുറത്തുവിട്ട ഫോട്ടോയില്‍ മുഖം കാണിച്ചിരുന്നില്ല. ദൈവം തന്നെ സമ്മാനമാണ് എന്ന് പറഞ്ഞാണ് അന്ന് അറ്റ്ലി ചിത്രങ്ങള്‍ പങ്കുവച്ചത്.
മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം ജൂലൈയില്‍ മുംബൈയില്‍ വെച്ച് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുംൃഅംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് പ്രീവെഡ്ഡിംഗ് ആഘോഷം.
ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും മാര്‍ച്ച് 1 ന് ആരംഭിച്ച പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങള്‍, വിദേശത്ത് നിന്നുള്ള സെലിബ്രിറ്റികള്‍ എന്നിവരും ജാംനഗറിലെത്തിയിട്ടുണ്ട്