Latest News

മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി ഐശ്വര്യയും മകളും; അമ്മയ്‌ക്കൊപ്പം സല്‍വാറില്‍ സുന്ദരിയായി എത്തിയ ആരാധ്യയെ വിടാതെ ക്യാമറക്കണ്ണുകള്‍; ആഡംബരത്തിന്റെ അവസാന വാക്കായി ആന്റിലീയയില്‍ വിവാഹനിശ്ചയാഘോഷങ്ങള്‍

Malayalilife
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി ഐശ്വര്യയും മകളും; അമ്മയ്‌ക്കൊപ്പം സല്‍വാറില്‍ സുന്ദരിയായി എത്തിയ ആരാധ്യയെ വിടാതെ ക്യാമറക്കണ്ണുകള്‍; ആഡംബരത്തിന്റെ അവസാന വാക്കായി ആന്റിലീയയില്‍ വിവാഹനിശ്ചയാഘോഷങ്ങള്‍

വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങള്‍ എന്നും എവര്‍ക്കും അറിയാന്‍ കൗതുകമാണ്. ഇപ്പോളിതാ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹനിശ്ചയ വിശേഷങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന രീതിയിലാണ് ആഘോഷങ്ങള്‍ ആന്റിലിയയില്‍ പൊടിപൊടിക്കുന്നത്.

രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെര്‍ച്ചന്റുമായുള്ള ആനന്ദിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

വധുവിന്റെ വീട്ടുകാര്‍ സമ്മനങ്ങളും പഴങ്ങളും പലഹാരങ്ങളുമായി വരന്റെ വീട്ടിലെത്തുന്നതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗുജറാത്തി ആചാരപ്രകാരമുള്ള ചടങ്ങാണിത്. വീട്ടുകാരുടെ അനുഗ്രഹം തേടിയശേഷം ആനന്ദും രാധികയും മോതിരങ്ങള്‍ കൈമാറി. ചടങ്ങില്‍ നിത അംബാനിയുടെ സര്‍പ്രൈസ് നൃത്തവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം കുടുംബം മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുമ്പില്‍ പോസ് ചെയ്തു. 

അത്യാഡംബരവും സര്‍പ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം വിശിഷ്ടാതിഥികള്‍ക്കായി ഒരുക്കിയത്. മഗുജറാത്തി ഹിന്ദു പാരമ്പര്യം അനുസരിച്ചുള്ള ഗോല്‍ ധന, ചുനരി വിധി എന്നീ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിലുള്ള സംഘം വധൂഗൃഹത്തിലെത്തി രാധികയെയും കുടുംബത്തെയും ക്ഷണിച്ചു കൊണ്ടു വന്നു. തുടര്‍ന്ന് രാധികയും അനന്തും കുടുംബക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി.

നിശ്ചയത്തിനു മുന്നോടിയായി വേദിയില്‍ ഗണേശ പൂജ നടത്തി. തുടര്‍ന്ന് പത്രിക വായിക്കുകയും മോതിരങ്ങള്‍ അണിയിക്കുകയും ചെയ്തു. അതിഥികളെ ഞെട്ടിച്ച് മോതിരവുമായെത്തിയത് നായ്ക്കുട്ടിയാണ്. തുടര്‍ന്ന് അംബാനി കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. 

ചടങ്ങിനെത്തിയ  ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയുടെയും ചിത്രങ്ങളും വൈറലായിട്ടുണ്ട്. അമ്മയെ പോലെ തന്നെ സല്‍വാര്‍ അണിഞ്ഞാണ് ആരാധ്യയും എത്തിയത്. ചാരനിറത്തിലുള്ള സല്‍വാര്‍ സ്യൂട്ടായിരുന്നു ആരാധ്യ അണിഞ്ഞത്. അതേസമയം, പച്ച നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ടായിരുന്നു ഐശ്വര്യയുടെ വേഷം.

ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, സാറാ അലി ഖാന്‍, അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, വരുണ്‍ ധവാന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രാജ്കുമാര്‍ ഹിരാനി, വിധു വിനോദ് ചോപ്ര, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി എന്നിവരടക്കം നിരവധി പ്രമുഖര്‍ എത്തിച്ചേര്‍ന്നിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍മാരായ ഗൗരി ഖാന്‍, സന്ദീപ് ഖോസ്ല എന്നിവരും ചടങ്ങിനെത്തി. 


ചൊവ്വാഴ്ച നടന്ന രാധികയുടെ മെഹന്ദി ചടങ്ങ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയും ഒരുക്കിയ പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായിട്ടാണ് രാധിക പ്രത്യക്ഷപ്പെട്ടത്. 

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യുഎസ്എയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആനന്ദ് നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സിന്റെയും ബോര്‍ഡ് അംഗവുമായിരുന്നു ആനന്ദ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ETimes (@etimes)

Anant Ambani Radhika Merchant engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES