Latest News

കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും; പിറന്നാള്‍ ദിനത്തില്‍ ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും; പിറന്നാള്‍ ദിനത്തില്‍ ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍, താരത്തിന്റെ പുതിയ ചിത്രം 'ഭ്രമയുഗ'ത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ എത്തി. കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടി നായകനോ അതോ വില്ലനോ എന്ന ചോദ്യം പോസ്റ്റര്‍ മുന്നോട്ടുവയ്ക്കുന്നു. 

ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി എത്തുകയെന്നും നെഗറ്റീവ് റോള്‍ ആയിരിക്കുമെന്നും വിവരമുണ്ടായിരുന്നു.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം.

bramayugam first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES