മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമ ഗാനങ്ങളുടെ വൈനല്‍ റെക്കോര്‍ഡ് റിലീസ് ചെയ്ത് 'വര്‍ഷങ്ങള്‍ക്ക് ശേഷം' ടീം. ആദ്യ കോപ്പി പ്രശസ്ത ഗായിക ബോംബെ ജയശ്രീയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് വൈനല്‍ റെക്കോര്‍ഡ് പുറത്തിറക്കിയത്. വിനീതിന്റെ കഴിഞ്ഞ സിനിമയായ ഹൃദയത്തിന്റെ റിലീസിന്റെ ഭാഗമായി ഗാനങ്ങളുടെ കാസറ്റ് പുറത്തിറക്കിയിരുന്നു. ഇത് നിരവധി പേരാണ് സ്വന്തമാക്കിയത്. ഇത്തവണ വ്യത്യസ്തമായി പാട്ടുകള്‍ വൈനലിലാക്കുകയാണ് വീനീതും സഹപ്രവര്‍ത്തകരും.
ബോംബെ ജയശ്രീക്ക് വൈനല്‍ റെക്കോര്‍ഡ് സമ്മാനിക്കുന്ന വീഡിയോ വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തിങ്ക് മ്യൂസിക്കാണ് റെക്കോര്‍ഡുകള്‍ വില്‍പ്പനയ്ക്കിറക്കുന്നത്. പ്രേക്ഷകര്‍ക്കും ഇത് വാങ്ങാവുന്നതാണ്.
നിരവധി മാസങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് ശെവനല്‍ റെക്കോറഡ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് എന്നും ഇത് സാധ്യമാക്കിയതിന് സജി പിളളയ്ക്കും മണിയ്ക്കും തിങ്ക് മ്യൂസിക്കിനും മുഴുവന്‍ ടീമിനും താന്‍ നന്ദി പറയുന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് വിനീത് പറയുന്നുണ്ട്.
കാസറ്റിന്റെ വരവോടെ കാലഹരണപ്പെട്ടു പോയ പാട്ട് പെട്ടിയാണ് ഗ്രാമഫോണ്‍. ഗ്രാമഫോണില്‍ ഉപയോഗിക്കുന്ന ഫോണോഗ്രാഫ് ഡിസ്‌ക് അഥവാ റെക്കോര്‍ഡുകളെ ആണ് വൈനല്‍ റെക്കോര്‍ഡ് എന്നു പറയുന്നത്.