Latest News

പാര്‍വതിയോട് മമ്മൂട്ടിക്ക് പ്രശ്‌നമൊന്നുമില്ല; ആരാധകരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്; ഉയരെക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനോട് പ്രതികരിച്ച് നിരക്കഥാകൃത്ത് ബോബി

Malayalilife
പാര്‍വതിയോട് മമ്മൂട്ടിക്ക് പ്രശ്‌നമൊന്നുമില്ല; ആരാധകരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്; ഉയരെക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനോട് പ്രതികരിച്ച് നിരക്കഥാകൃത്ത് ബോബി

ഒരു ഇടവേളയ്ക്ക് ശേഷം പാര്‍വതി മലയാളസിനിമയിലേക്ക് തിരികെയെത്തിയ സിനിമയാണ് ഉയരെ. പാര്‍വതി അഭിനയിച്ചു എന്നതിന്റെ പേരില്‍ കസബ വിവാദത്തിന്റെ ഇഫക്ട് പിന്‍തുടര്‍ന്ന് സിനിമയ്‌ക്കെതിരെ വേട്ടയാടലുകള്‍ തുടരുകയാണ്. താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പാര്‍വതി ആവര്‍ത്തിച്ചതോടെ താരഫാന്‍സും സിനിമയെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് ആരോപണം. ഇപ്പോള്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡിഗ്രേഡിങ്ങില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉയരെയുടെ തിരക്കഥാകൃത്തായ ബോബി സഞ്ജയി ടീമിലെ ബോബി. 

'കസബ' വിഷയത്തില്‍ മമ്മൂട്ടിയ്ക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ആരാധകരാണ് പ്രശ്നം എല്ലാം ഉണ്ടാക്കുന്നതെന്നും തിരക്കഥാകൃത്ത് ബോബി പറയുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കസബ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയ്ക്ക് വിരോധമൊന്നുമില്ലെന്നും ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മുട്ടിയായിരുന്നെന്നും വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോയെന്നും ബോബി പറയുന്നു.

'പാര്‍വതിക്ക് നേരെ നടക്കുന്ന അറ്റാക്കുകള്‍ എന്ന് പറയുന്നത് മമ്മൂക്ക അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ ഭാഗമാണ്. അതില്‍ ഏറ്റവും ഒഫന്റഡ് ആകേണ്ടത് മമ്മൂക്കയാണ്. അദ്ദേഹത്തിനാണെങ്കില്‍ ഇതില്‍ യാതൊരു പ്രശ്നവുമില്ല. മാത്രമല്ല ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മൂക്കയായിരുന്നു. വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോ. അദ്ദേഹത്തിന്റെ ഫാന്‍സാണ് ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും തമ്മില്‍ ഒരു പ്രശ്നവും ഇല്ല എന്നതാണ് സത്യം.' മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബോബി പറഞ്ഞു.

മമ്മൂട്ടി ഉയരെ കാണുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ ബോബി പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത് നായികയായി എത്തിയ ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബിസഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് 'ഉയരെ'.

boby about uyre movie and parvathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES