Latest News

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടിമുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ, നിങ്ങള്‍ ഒരു ഊര്‍ജ്ജമാണ്; ഇന്ദ്രന്‍സിനെ പ്രശംസിച്ച് ബിനീഷ് കോടിയേരി; ചേട്ടനെവിടെയെന്ന് ട്രോളി ആരാധകരും 

Malayalilife
പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടിമുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ, നിങ്ങള്‍ ഒരു ഊര്‍ജ്ജമാണ്; ഇന്ദ്രന്‍സിനെ പ്രശംസിച്ച് ബിനീഷ് കോടിയേരി; ചേട്ടനെവിടെയെന്ന് ട്രോളി ആരാധകരും 

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അതേസമയം ബിനീഷ് കൊടിയേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തത്തിയിരിക്കുകയാണ്.

ബിനീഷിന്റെ സഹോദരന്‍ ബിനോയിയുടെ കേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് കൂടുതലായും വരുന്നത് ഇന്ദ്രന്‍സിനെ പുകഴ്ത്താന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന തരത്തിലുള്ളതാണ് കമന്റുകള്‍. അവഗണിച്ചു മാറ്റി നിര്‍ത്തിയ ആളുകള്‍ തന്നെ ഒരുനാള്‍ നമ്മെ കൂടെ നിര്‍ത്തുമെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന വ്യക്തിത്വമാണ് ഇന്ദ്രന്‍സിന്റേതെന്ന് ബിനീഷ് പറഞ്ഞു.

ബിനീഷിന്റെ കുറിപ്പ് വായിക്കാം:

'ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരും മനസ്സില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടാ , നിങ്ങള്‍ ഒരു ഊര്‍ജമാണ് ...പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ... പ്രിയ ഇന്ദ്രന്‍സ് ഏട്ടാ... നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു.'-ബിനീഷ് കുറിച്ചു.

bineesh kodiyeri wished indrens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES