ഒരുപാട് ഹിറ്റ് സിനിമകളില്‍ ഒന്നിച്ച താരങ്ങളാണ് സുരേഷ് ഗോപിയും ബിജു മേനോനും.കളിയാട്ടം', 'പാത്രം', 'എഫ്ഐആര്‍' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ബിജു മേനോനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോളിതാ ലിസ്റ്റിന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി, ബിജു മേനോന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ അന്നൗന്‍സ് ചെയ്തിട്ടില്ല. സിനിമയിലേക്ക് പുതിയ അഭിനേതാക്കളെ ക്ഷണിക്കുന്നുമുണ്ട്.
സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ക്യാമ്പയിനില്‍ ബിജു മേനോനും പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചുളള ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ഒറ്റക്കൊമ്പന്' എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജു മേനോന് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 'ഒറ്റക്കൊമ്പന്', എല്‍ കെ, ജയരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു പെരുംകളിയാട്ടം എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.