കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടനാണ് ബിജുക്കുട്ടന്‍. മമ്മൂട്ടി നായകനായ പോത്തന്‍ വാവ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയത്. സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും സജീവമായ താരം ഇടക്കിടെ മകള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ ഹിറ്റ് ചിത്രം പഠാനിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവക്കുന്ന വീഡിയോ സോഷ്‌യല്‍മീഡിയയില്‍ ഹിറ്റായി മാറുകയാണ്.
ബിജുക്കുട്ടനും മകളും 'ഝൂമേ ജോ പഠാന്‍' എ്ന്ന ഗാനത്തിനണ് ചുവടുവച്ചത്.
ബിജുക്കുട്ടന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 'മകള്‍ക്കൊപ്പം പുതിയ റീല്‍' എന്ന ക്യാപ്ഷനാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ഇരുവരും പാട്ടിന് ചുവടുവെക്കുന്നത്. അച്ഛനും മകളും പൊളിച്ചുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
6.9K ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി ആളുകളാണ് അച്ഛനെയും മകളെയും പ്രശംസിച്ചെത്തിയിരിക്കുന്നത്.മുന്‍പും ഇരുവരും ചുവടുവെച്ച് ശ്രദ്ധനേടിയിരുന്നു. ബിജുക്കുട്ടന്‍ തന്നെയാണ് വീഡയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കമന്റുകളിലൂടെ പ്രശംസയുമായി ആരാധകരെത്തിയിട്ടുമുണ്ട്. മുന്‍പ് കിം കിം ഗാനത്തിന് മകള്‍ ചുവടുവെച്ച വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഒട്ടേറെ താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു.മിഥുന്‍ രമേശും അജു വര്‍ഗീസും അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്്തിരുന്നു