Latest News

സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്ര; മെല്‍ബണില്‍ ചുറ്റിക്കറങ്ങുന്ന വീഡിയോയ്ക്ക് നടി ആര്യ കുറിച്ചത് ഇങ്ങനെ: വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

Malayalilife
 സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്ര; മെല്‍ബണില്‍ ചുറ്റിക്കറങ്ങുന്ന വീഡിയോയ്ക്ക് നടി ആര്യ കുറിച്ചത് ഇങ്ങനെ: വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

ടി, അവതാരക എന്ന നിലയിലൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത്. ധാരാളം ആരാധകരെ ലഭിക്കുകയും ചെയ്തു. ബിഗ് ബോസ് മലയാളത്തിലും ആര്യ പങ്കെടുത്തിരുന്നു.വിവാഹ ജീവിതത്തെക്കുറിച്ചും ഡിവോഴ്സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചുമൊക്കെ തുറന്നുപറച്ചില്‍ നടത്തിയിട്ടുള്ള ആര്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. താരം ഇപ്പോള്‍ വിദേശത്ത് യാത്രയിലാണ്. യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇട്ട വീഡിയോയ്ക്ക് നടി നല്കിയ ക്യാംപ്ഷനാണ് ചര്‍ച്ചക്ക് കാരണം.

'ഓസ്‌ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു' എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനൊപ്പം 'അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്' ഇതെന്ന് കൂടി നടി കൊടുത്തിട്ടുണ്ട്. 

ഇതോടെ കമന്റുകളും വരാന്‍ തുടങ്ങിയിട്ടുണ്ട്. സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്ന് പറയുമ്പോള്‍ വിവാഹിതയാകാന്‍ പോകുകയാണോ, മിംഗിള്‍ ആവാന്‍ പോകുകയാണോ എന്നും പലരും ചോദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷമായി ജീവിക്കൂ, നല്ല ജീവിതം ലഭിക്കട്ടെ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, വിവാഹമോചിത ആയതിന് ശേഷം മകള്‍ റോയയുടെ കൂടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യരോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേര്‍പിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നല്‍കിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കി.

ബിഗ് ബോസിന് പിന്നാലെ താന്‍ വിഷാദ രോഗിയായി മാറിയതിനെക്കുറിച്ച് മുമ്പ് ആര്യ പറഞ്ഞിരുന്നു. പ്രണയ തകര്‍ച്ചയായിരുന്നു ആര്യയെ ഡിപ്രഷനിലേക്ക് എത്തിച്ചത്. ഡിപ്രഷന്‍ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും താരം പങ്ക് വച്ചിരുന്നു.

Read more topics: # ആര്യ ബാബു
bigg boss fame arya badai new post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES