Latest News

ഇളം നീല പാര്‍ട്ടി വെയറില്‍ തിളങ്ങി അതിസുന്ദരിയായി ഭാവന;  ഇടവേളയ്ക്കു ശേഷം മലയാളികള്‍ക്ക് മുന്നിലേക്ക് താരം; പങ്കെടുത്തത് കൊച്ചിയില്‍ നടന്ന സ്വകാര്യപരിപാടിയില്‍; മലയാളത്തിലേക്കുള്ള തിരിച്ചുവരവാണോ എന്ന് ചോദിച്ച് പ്രേക്ഷകരും 

ഫാത്തിമ നസീര്‍
ഇളം നീല പാര്‍ട്ടി വെയറില്‍ തിളങ്ങി അതിസുന്ദരിയായി ഭാവന;  ഇടവേളയ്ക്കു ശേഷം മലയാളികള്‍ക്ക് മുന്നിലേക്ക് താരം; പങ്കെടുത്തത് കൊച്ചിയില്‍ നടന്ന സ്വകാര്യപരിപാടിയില്‍; മലയാളത്തിലേക്കുള്ള തിരിച്ചുവരവാണോ എന്ന് ചോദിച്ച് പ്രേക്ഷകരും 

രിടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭാവന. കൊച്ചിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് ഭാവനയെത്തിയത്. പ്രണയ വിവാഹത്തിനു ശേഷം കുറച്ചു കാലത്തേക്ക് പൂര്‍ണമായും താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ വിജയ് സേതുപതി ചിത്രം 96ന്റെ കന്നട റീമേക്കിലുടായാണ് താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രം കന്നടയില്‍ റിലീസ് ചെയ്തതിന് പിന്നാലെ തൃഷ അഭിനയിച്ച ജാനു എന്ന കഥാപാത്രം ഭാവന ഭംഗിയാക്കിയിയിരുന്നു എന്നാണ് ആരാധകരും അഭിപ്രായപ്പെട്ടത്. കൊച്ചിയില്‍ നടന്ന പൊതുപരിപാടിയില്‍ എത്തിയ താരം പ്രിയ സുഹൃത്തുക്കളായ പ്രിയാമാണി, പേര്‍ളി മാണി, അനുശ്രി എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിക്കുകയും ചെയ്തു. 


2018 ജാനുവരി 22നാണ് കന്നട നിര്‍മാതാവ് നവീനുമായി ഭാവന വിവാഹിതയാകുന്നത്. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കുമെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല എന്നും പല അഭിമുഖങ്ങളിലും താരം മനസ് തുറന്നിട്ടുണ്ട്. ഭാവന എവിടെ എന്ന മലയാളികളുടെ ചോദ്യത്തിന് സിനിമയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് മറുപടി കൊടുത്തിരുന്നു താരം. തമിഴ് പ്രേക്ഷകരും മലയാളികളും ഒരുപോലെ നെഞ്ചിലേറ്റിയ 96 എന്ന തൃഷ-വിജയ് സേതുപതി ചിത്രത്തിന്റെ കന്നഡ പതിപ്പില്‍ ജാനുവായെത്തി ഭാവന തിരികെ എത്തുകയായിരുന്നു.

ആദം ജോണിന് ശേഷം മലയാളി പ്രേക്ഷര്‍ പിന്നീട് ഭാവനയെ കണ്ടിട്ടില്ല. ഇപ്പോഴിതാ കേരളത്തില്‍ നടന്ന പൊതു പരിപാടിയില്‍ ഭാവന അതിഥിയായി എത്തിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് തരംഗമാകുന്നത്.ഇളം നീല പാര്‍ട്ടി വെയറില്‍, അഴിച്ചിട്ട തലമുടിയും സ്റ്റൈലിഷ് ലുക്കുമായി വേദിയില്‍ വന്നിറങ്ങുന്ന ഭാവനയുടെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്.


ഭാവനയെ കൂടാതെ പേളി മാണി, പ്രിയ മണി, അനുശ്രീ, മേക്കപ്പ് ആര്‍ട്ടിസ്റ് രഞ്ജു രഞ്ജിമര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.ഇത് മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചുവരവായിരിക്കാം എന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Read more topics: # bhavana pics viral
bhavana pics viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES