Latest News

ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ കുറിപ്പുമായി ഭാമ;ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയയും

Malayalilife
ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ കുറിപ്പുമായി ഭാമ;ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയയും

ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഉയരുമ്പോള്‍ താരം പങ്കുവച്ച കുറിപ്പും സമൂഹമാദ്ധ്യമത്തില്‍ ചര്‍ച്ചയാക്കുന്നു. ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. 

കഴിഞ്ഞദിവസം മുതല്‍ ആണ് ഭാമയും അരുണും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പ്രചരിച്ചത്.ഭര്‍ത്താവ് അരുണ്‍ ജഗദീഷിന്റെ ചിത്രങ്ങളൊന്നും ഭാമ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നില്ല. മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിദ്ധ്യമുള്ള ഫോട്ടോകള്‍ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും ഇപ്പോള്‍ ഒഴിവാക്കിയതോടെയാണ് വിവാഹമോചനവാര്‍ത്തകള്‍ പ്രചരിച്ചത്.

പേജില്‍ മകള്‍ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടില്‍ മുന്‍പ് ഭര്‍ത്താവിന്റെ പേര് സ്വന്തം പേരുമായി ചേര്‍ത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായില്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമില്ല. വാസുകി എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടന്‍മാരായ അബുസലിം , റിയാസ് ഖാന്‍, സംവിധായകന്‍ നാദിര്‍ഷ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല.

2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്. സംവിധായകന്‍ ലോഹിതദാസിന്റെ കണ്ടെത്തലായ ഭാമ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ചു.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

Read more topics: # ഭാമ
bhama divorce rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES