മയാളികൾക്ക് ഏറെ സുപരിചിതനായ ഒരു താരമാണ് ബേസിൽ പൗലോസ്. ഏറെ നൽകുകൾക്ക് ശേഷമാണ് താരം ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘പക’ റിലീസ് ആയത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ബേസിൽ തന്റെ സിനിമ ജീവിതത്തെപ്പറ്റിയും, അനുഭവങ്ങളെപ്പറ്റിയും തുറന്നു പറഞ്ഞിരിക്കുന്നത്.
സിനിമ സുരക്ഷിത മേഖലയല്ല. സിനിമയിൽ നിന്ന് താൻ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല. സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കിൽ ഒരു പക്ഷേ താനും കുടുംബവും പട്ടിണി കിടക്കേണ്ടി വന്നേനെ. ചിലപ്പോൾ മുഴുവൻ പണം ലഭിക്കില്ല. പുതിയ ആളുകൾ ആയതുകൊണ്ട് ന്യായമായ പ്രതിഫലത്തിനുവേണ്ടി ഒരുപാട് സംസാരിക്കേണ്ടി വരും. പല സിനിമയിൽ നിന്നും താൻ 30 ദിവസം ജോലി ചെയ്താൽ കിട്ടുന്ന തുക പോലും കിട്ടിയിട്ടില്ല.
’28 വയസുള്ളപ്പോഴാണ് ഞാൻ സിനിമയിൽ വരുന്നത്. ആ സമയത്ത് ഞാൻ ചെയ്തിരുന്ന ജോലിയിൽ എനിക്ക് അത്യാവശ്യം പരിചയസമ്പത്തുണ്ട്. അതുകൊണ്ട്, പൂർണമായും ഞാൻ അതു വിട്ടില്ല. ഇപ്പോഴും ഞാൻ ജോലി ചെയ്യുന്നു, അതുകൊണ്ടാണ് മുൻപോട്ട് പോകുന്നത്.