മലയാള സിനിമയില്‍ അഭിനേതാവായും മികച്ച യുവ സംവിധായകനായും തിളങ്ങുന്ന താരമാണ് ബേസില്‍ ജോസഫ്. ബിഗ് സ്‌ക്രീനില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ മേഖലയില്‍ തന്റേതായൊരിടം സ്വന്തമാക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി' സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാന്‍ ബേസിലിനായി. ഇപ്പോഴിതാ ബേസില്‍ പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
തന്റെ ഒരു ഫാന്‍ ബോയ് മൊമന്റ് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. സംഗീജ്ഞന്‍ എ ആര്‍ റഹ്മാനും സംവിധായകന്‍ മണിരത്‌നത്തിനുമൊപ്പമുള്ള ചിത്രമാണ് ബേസില്‍ ഷെയര്‍ ചെയ്തത്.എന്നെ ഒരുപാട് പ്രചോദിപ്പിച്ച പ്രതിഭകളാണിവര്‍. അങ്ങനെ ഇന്നെനിക്കൊരു ഫാന്‍ ബോയ് മൊമന്റുണ്ടായിചിത്രം പങ്കുവച്ച് ബേസില്‍ കുറിച്ചു. \
രത്‌നത്തിന്റെയും സ്വര്‍ണത്തിന്റെയും ഇടയില്‍ ഒരു മിന്നല്‍ തിളക്കം, എ മില്യണ്‍ ഡോളര്‍ ക്ലിക്ക്, മൂന്ന് പ്രതിഭകള്‍ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
അതേസമയം, ഹിന്ദുസ്ഥാന്‍ ടൈംസ് ഒടിടി പ്ലെ 'ചേഞ്ച് മേക്കേഴ്സ്' അവാര്‍ഡുകളില്‍ 'ഇന്‍സ്പയറിംഗ് ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് ബേസിലിന് ലഭിച്ചിരുന്നു. നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം?ഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫും സ്വന്തമാക്കിയത്.
മിന്നല്‍ മുരളി എന്ന ബേസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. ആ ചിത്രത്തിനു ശേഷം ബേസില്‍ എന്ന സംവിധായകന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ബേസില്‍ സ്വന്തമാക്കി.