Latest News

എന്റെ ജീവിതകഥ മോഷ്ടിച്ച സിനിമയാണ് അത്; രണ്ടുകോടി റോയലറിറ്റി നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ എന്നെ കബളിപ്പിച്ചു; മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ 'ഒയേ ലക്കി ലക്കി ഒയേ'തന്റെ ജീവിതകഥയെന്ന് വെളിപ്പെടുത്തി മോഷ്ടാക്കളിലെ റോബിന്‍ഹുഡ് ബണ്ടിചോര്‍

Malayalilife
എന്റെ ജീവിതകഥ മോഷ്ടിച്ച സിനിമയാണ് അത്; രണ്ടുകോടി റോയലറിറ്റി നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ എന്നെ കബളിപ്പിച്ചു; മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ 'ഒയേ ലക്കി ലക്കി ഒയേ'തന്റെ ജീവിതകഥയെന്ന് വെളിപ്പെടുത്തി മോഷ്ടാക്കളിലെ റോബിന്‍ഹുഡ് ബണ്ടിചോര്‍

മോഷ്ടക്കള്‍ക്കിടയിലെ റോബിന്‍ഹുഡാണ് ദേവീന്ദര്‍സിങ് എന്നറിയപ്പെടുന്ന ബണ്ടിചോര്‍.ഹൈടെക്ക് കള്ളന്‍ എന്നറിയപ്പെടുന്ന ബണ്ടിചോറിന് ആരാധകരും ഏറെയാണ്. ബണ്ടിചോറിന്റെ ജീവിതകഥയെ ആസ്പദമാക്കി  ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഒയേ ലക്കി ലക്കി ഒയേ'. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച സ്വീകാര്യതയാണ് നേടിയെടുത്തതും. അഭയ് ഡിയോള്‍, പരേഷ് റാവല്‍, നീതു ചന്ദ്ര, തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 2008ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചുവെന്നും റോയല്‍റ്റി ആയി നല്കാമെന്ന് പറഞ്ഞ രണ്ട് കോടി രൂപ തനിക്ക് തന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബണ്ടി ചോര്‍.ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ബണ്ടി ചോര്‍.

സിനിമയുടെ നിര്‍മാണ സമയത്തിന് മുന്നോടിയായി നിര്‍മാതാവും തിരക്കഥാകൃത്തും  തീഹാര്‍ ജയിലിലെത്തി തന്നെ കണ്ടുവെന്നും സിനിമ  പ്രദര്‍ശനത്തിന് എത്തുമ്പോള്‍ റോയല്‍റ്റി ആയി രണ്ട് കോടി രൂപ നല്കാമെന്നയിരുന്നു കരാര്‍. എന്നാല്‍ സിനിമ വിജയിച്ചതോടെ തന്നെ മറന്നുവെന്നാണ് ബണ്ടി ചോറിന്റെ പരാതി. സല്‍മാന്‍ ഖാന്‍ നടത്തുന്ന ബിഗ്‌ബോസ് ഷോയിലും ബണ്ടിചോര്‍ പങ്കെടുത്തിരിന്നു.

bandi chore against oye lucky lucky oye

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES