ബാല -അമൃത വിഷയത്തില്‍ അമൃതയുടെ പി എ കുക്കു എനോല പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി നടന്‍ ബാല.താന്‍ മകള്‍ക്ക് കൊടുത്ത വാക്ക് നൂറുശതമാനം പാലിക്കുമെന്നും ഇപ്പോള്‍ ആരാണ് മോളെ വച്ച് ക്യാമ്പയിന്‍ നടത്തുന്നതെന്നും ബാല വിഡിയോയില്‍ ചോദിക്കുന്നു. ബാലക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുക്കു തന്റെ വീഡിയോയിലുടെ ഉന്നയിച്ചത്. പറഞ്ഞതിന്റെ ഒക്കെ തെളിവ് കയ്യില്‍ ഉണ്ടെന്നും കുക്കു പറഞ്ഞിരുന്നു.
ഈ വീഡിയോ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെയാണ് ബാല വിഡിയോയുമായി എത്തിയത്.ഒരുകാര്യത്തിലും സംസാരിക്കില്ലെന്ന് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു.ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും അത് പാലിക്കും. എന്റെ മകളുടെ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു. നൂറ് ശതമാനവും. പക്ഷേ എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതേക്കുറിച്ച് തര്‍ക്കിക്കാനോ സംസാരിക്കാനോ ആരും നില്‍ക്കരുത്. ആരെന്നുപോലുമറിയാത്തവരൊക്കെയാണ് ഇപ്പോള്‍ വിഷയത്തില്‍ സംസാരിക്കുന്നത്. എല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഞാന്‍ കളി നിര്‍ത്തി. ഞാന്‍ പോയി. വിഷമിക്കേണ്ട കാര്യമില്ല. എല്ലാം നന്മയ്ക്ക് വേണ്ടിയാണ്. ഞാന്‍ മടങ്ങുവാണ്. എന്റെ മകളുടെ വാക്കുകളെ ദയവായി ബഹുമാനിക്കൂ. ഞാന്‍ നിര്‍ത്തി. ചിലര്‍ വന്ന് എക്‌സ്പീരിയന്‍സ് എന്നൊക്കെ പറയുന്നു. അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേയെന്നും ബാല ചോദിക്കുന്നു.
ബാല വീഡിയോയില്‍ പറയുന്നത് ഇങ്ങനെ എല്ലാവര്‍ക്കും നമസ്‌കാരം... കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു ഇനി തൊട്ട് ഒരു കാര്യത്തിലും സംസാരിക്കില്ലെന്ന്.ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്... ഇനിയും പാലിക്കും.എന്റെ മകള്‍ പറഞ്ഞ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു.എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്.അതുകൊണ്ട് അതേ കുറിച്ച് തര്‍ക്കിക്കാനോ നാല് പേര് സംസാരിക്കാനോ നില്‍ക്കരുത്.എന്റെ ചോര...എന്റെ മകള്‍. ഞാന്‍ മാറി നില്‍ക്കുമെന്നാണ് പറഞ്ഞത്.
ഞാന്‍ മാറി നില്‍ക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നത്... നമ്മള്‍ ആ വാക്കുകള്‍ റെസ്‌പെക്ട് ചെയ്യണം.പത്ത് വര്‍ഷം ഞാന്‍ ഫൈറ്റ് ചെയ്തു.ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ മാര്‍ഗവുംനോക്കിയതാണ്. സോഷ്യല്‍മീഡിയ മാത്രമല്ല.അതിന് കാരണം ഞാന്‍ ആത്മാര്‍ത്ഥമായാണ് സ്‌നേഹിച്ചത് എന്നതാണ്. ഒരു സിറ്റുവേഷനില്‍ അവര്‍ തന്നെ അത് ഹര്‍ട്ടാകുന്നുണ്ടെന്ന് പറയുമ്പോള്‍ ആ വാക്കുകള്‍ നമ്മള്‍ ബഹുമാനിക്കണം.പറഞ്ഞ വാക്ക് വാക്കായിരിക്കും.ഇത് പറഞ്ഞിട്ട് മൂന്ന് ദിവസമായിട്ട് ആരാണ് ക്യാംപെയ്‌നിങ് നടത്തുന്നത്.എന്നെ വിളിച്ച ഒരു മീഡിയയ്ക്കും അഭിമുഖം തരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.ഇതിനെ കുറിച്ച് ഇനി ആര് ചോദിച്ചാലും വാ തുറന്ന് ഒന്നും ഞാന്‍ സംസാരിക്കില്ല.
പക്ഷെ ആരെന്ന് പോലും അറിയാത്ത ആളുകള്‍ വന്ന് ഈ ടോപ്പിക്ക് എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്.അവരെല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ.ഞാന്‍ കളി നിര്‍ത്തി.വിഷമിക്കേണ്ട..എല്ലാം നന്മയ്ക്കാണ്... ഞാന്‍ മടങ്ങുവാണ്.ദയവ് ചെയ്ത് എന്റെ മകളുടെ വാക്കുകള്‍ക്ക് റെസ്‌പെക്ട് കൊടുക്കണം.ഞാന്‍ നിര്‍ത്തിയല്ലോ...ചില ചെറിയ ആളുകള്‍ വന്ന് അവരുടെ എക്‌സ്പീരിയന്‍സ് എന്നൊക്കെ പറയുന്നുണ്ട്. അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേ.എന്നെ വിട്ടേയ്ക്കു...ഞാന്‍ എന്റെ വാക്കുകള്‍ പാലിക്കുന്നുണ്ട്.നിങ്ങളും പാലിക്കുന്നത് അല്ലേ ന്യായം. ചിന്തിച്ച് നോക്കി നിര്‍ത്തുക എന്നാണ് ബാല പുതിയ വീഡിയോയില്‍ പറഞ്ഞത്. അതേസമയം ബാലയെ പിന്തുണയ്ക്കുന്ന കമന്റുകള്‍ കുറയുകയാണ് കമന്റ് ബോക്‌സില്‍.
അമൃതയുടെ പി എ കുക്കു എനോലയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.ബാലയ്ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്‍. മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവോ അല്ല. മീഡിയയ്ക്ക് മുന്നില്‍ അഭിനയിക്കുകയാണ് ബാല. നിയമപരമായി ബാല, എലിസബത്തിനെ വിവാഹം കഴിച്ചിട്ടില്ല.എലിസബത്തും അമൃതയും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.വിവാഹം കഴിഞ്ഞ ശേഷം അമൃതയുടെ ഫോണ്‍ ബാല നശിപ്പിച്ചു.വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി.മദ്യപിക്കാന്‍ കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ട് ബാല.പാതിരാത്രി അവര്‍ക്ക് വച്ചുവിളമ്പി, എച്ചില്‍പ്പാത്രം കഴുകലായിരുന്നു അമൃതയുടെ പണി. തിരിച്ച് ചോദിച്ചാല്‍ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അണ്‍നാച്വറല്‍ സെക്സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് എന്നിവ അമൃതയ്ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്.ഒരു ദിവസം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി ബാല വീട്ടിലെത്തുക കൂടി ചെയ്തു.ഇതൊക്കെ പറ്റുമെങ്കില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞതോടെയാണ് എലിസബത്ത് പോയത്.അവര്‍ പലവട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു.ഗതികേടുകൊണ്ടാണ് അമൃതയുടെ മകള്‍ ബാലയെപ്പറ്റി വീഡിയോ ചെയ്തത്.എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകുമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് കുക്കു വീഡിയോയില്‍ പറഞ്ഞത്