കഴിഞ്ഞ ദിവസമാണ് നടന്‍ ബാല അറസ്റ്റിലായത്. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. ബാല - അമൃത വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നതിന്റെ ഇടയിലാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും പിന്നാലെ ബാല അറസ്റ്റിലായതുമെല്ലാം. എന്നാല്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്ന് അറിയിക്കുകയും ഗള്‍ഫിലടക്കം പ്രോഗ്രാമുകളുമായി സജീവമാകുകയാണെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഷോകളുമായി സജീവമാകും മുന്നേ മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമാക്കുകയാണ് അമൃത. മകളുടെ പിറന്നാള്‍ ആഘോഷം വ്യത്യസ്തമായ രീതിയില്‍ അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കു നടുവിലാണ് അമൃത സംഘടിപ്പിച്ചതും ആഘോഷമാക്കിയതും.
വണ്ടര്‍ലായിലായിരുന്നു പാപ്പുവിന്റെ പിറന്നാള്‍ ആഘോഷം. പാപ്പുവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ ഒപ്പം നില്‍ക്കവേയാണ് കേക്ക് മുറിച്ചതും ഡാന്‍സും പാട്ടുകളും കളികളും എല്ലാമായി ആഘോഷമാക്കിയതും. പാപ്പുവിനെ കൂട്ടുകാര്‍ എടുത്തു പൊക്കുന്നതും ഒരുമിച്ച് കേക്ക് മുറിക്കുന്നതും ശേഷം അവിടെയുള്ള റൈഡുകളിലെല്ലാം കയറി കളിക്കുകയും അമ്മയും മകളും ചേര്‍ന്ന് തിമിര്‍ത്ത് ആഘോഷിക്കുന്നതും അമൃത പങ്കുവച്ച സൂപ്പര്‍ വീഡിയോയില്‍ കാണാം. വിദേശത്തേക്ക് പോകും മുമ്പ് മകള്‍ക്കുള്ള ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണ് അമൃത ഈ നല്‍കിയതെന്ന് ആരാധകര്‍ പറയുന്നു. ഇതിലും മികച്ച മറ്റെന്തു സമ്മാനമാണ് ഒരമ്മ മകള്‍ക്കു നല്‍കേണ്ടത് എന്ന് ചോദിക്കുന്നവരും ഉണ്ട്. ജീവിതത്തില്‍ എക്കാലവും പാപ്പു ഓര്‍ത്തുവെക്കുന്ന പിറന്നാള്‍ ആഘോഷമായിരിക്കും ഇതെന്നും പറയുന്നവരുണ്ട്.
അതേസമയം, ബിഗ് സ്റ്റേജ് നല്‍കിയ പിന്തുണയില്‍ വളര്‍ന്ന അമൃത, ഉള്ളില്‍ നിന്നും വീണ്ടെടുത്ത ഊര്‍ജവുമായി വീണ്ടും സ്റ്റേജുകളെ കീഴടക്കാന്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം അമൃത തന്റെ അടുത്ത ചുവട് എന്താണെന്ന് പോസ്റ്റ് ചെയ്തിരുന്നു. അമൃത സുരേഷ് എന്ന ഗായികയെ ഇനി അബുദാബിയുടെ മണ്ണില്‍ കാണാം. ഇവിടെ ഒരു വലിയ സ്റ്റേജ് പരിപാടി ഈ വരുന്ന നവംബറില്‍ ഒരുങ്ങുന്നു. 'ഷീ ഫ്യൂഷന്‍ ഫിയസ്റ്റ' എന്ന് പേരുള്ള പരിപാടിയില്‍ അമൃതയും സംഗീതവുമായി എത്തും. നവംബര്‍ പത്തിനാണ് ഈ പരിപാടി നടക്കുക എന്നായിരുന്നു അമൃത അറിയിച്ചത്.
നെഞ്ചില്‍ ചേര്‍ത്തൊട്ടിച്ച പ്ലാസ്റ്ററുമായി വന്ന അമൃതയെ കണ്ട് എല്ലാവരും എന്തു സംഭവിച്ചെന്നറിയാതെ ആശങ്കപ്പെട്ടതിനു പിന്നാലെയായിരുന്നു അമൃതയുടെ ഈ സന്തോഷ വാര്‍ത്ത. പുഞ്ചിരി തൂകുന്ന മുഖത്തോടെ തനിക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അമൃത നന്ദിയും അറിയിച്ചിരുന്നു. പിന്നെ, ആ വേദനയ്ക്കിടയിലും അമൃത ആലപിച്ച കീര്‍ത്തനം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. വിദ്യാരംഭ ദിനത്തില്‍ അനുജത്തി അഭിരാമി സുരേഷിനൊപ്പം പാടിയ ഒരു ഭജനും വലിയ പ്രശംസയാണ് നേടിയത്. ഇപ്പോള്‍ അമൃതയെ കല്ലെറിയാന്‍ വെമ്പിയവര്‍ക്കു പോലും പറയാന്‍ നല്ല വാക്കുകള്‍ മാത്രം. അമൃത ശക്തയായി തിരികെ വരാന്‍ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടിപ്പോള്‍. അമ്മയും അനുജത്തിയും മകളും ചേര്‍ന്ന ചെറു കുടുംബം സന്തോഷമായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.