Latest News

നിങ്ങള്‍ നന്നായി വാചകമടിക്കുന്നുണ്ട്; നിങ്ങള്‍ എടുത്ത എല്ലാ പടവും ഓടുന്നു; നിങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്....അതുകൊണ്ട് തനിക്ക് സഹിക്കുന്നില്ല; ഇന്നസെന്റുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിലെ വിശേഷങ്ങള്‍ പങ്ക് വച്ച് ബാലചന്ദ്ര മേനോന്‍

Malayalilife
നിങ്ങള്‍ നന്നായി വാചകമടിക്കുന്നുണ്ട്; നിങ്ങള്‍ എടുത്ത എല്ലാ പടവും ഓടുന്നു; നിങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്....അതുകൊണ്ട് തനിക്ക് സഹിക്കുന്നില്ല; ഇന്നസെന്റുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിലെ വിശേഷങ്ങള്‍ പങ്ക് വച്ച് ബാലചന്ദ്ര മേനോന്‍

ന്നസെന്റിന്റെ മരണ വാര്‍ത്തയുണ്ടാക്കിയ വേദന ഇപ്പോഴും മലയാളികള്‍ക്ക് മാറിയിട്ടില്ല. പല താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഇന്നസെന്റിന് അനുശോചനം അറിയിച്ച് ഹൃദയഭേദകമായ കുറിപ്പും പങ്ക് വച്ചത് ശ്രദ്ധേയമായിരുന്നു. രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഇന്നസെന്റിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

ഇന്നസെന്റുമായി ആത്മബന്ധമല്ല, മറിച്ച് തൊഴില്‍പരമായ ബന്ധമാണുണ്ടായിരുന്നതെന്ന്  ബാലചന്ദ്ര മേനോന്‍ പറയുന്നു.ഇന്നസെന്റ്- കെ പി എ സി ലളിത ജോഡി പിറന്നത് തന്റെ വിതരണകമ്പനിയായ സേഫ് റിലീസിന്റെ ആദ്യ സിനിമയായ 'വിവാഹിതരേ ഇതിലേ' എന്നതിലൂടെയാണ്. ഇന്നസെന്റ് ആദ്യമായി പാടിയതും ഈ സിനിമയിലാണ്. ബാലചന്ദ്ര മേനോന്‍ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബാലചന്ദ്ര മേനോന്റെ വാക്കുകളിലേയ്ക്ക്:

അമ്മയുടെ പ്രസിഡന്റായിരിക്കെ ഒരിക്കല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്നസെന്റ് നടത്തിയ ഒരു പ്രസംഗം കണ്ടിട്ടുണ്ട്. സംഘടനയില്‍ ഇംഗ്‌ളീഷ് പറയുന്ന ആള്‍ക്കാരുണ്ടാവും. എന്നാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇംഗ്‌ളീഷ് അത്ര വശമില്ല, അതിനാലാണ് താന്‍ പ്രസിഡന്റ് ആയതെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അതേസമയം, ഇന്നസെന്റ് പറഞ്ഞതുകൊണ്ട് ആള്‍ക്കാര്‍ കയ്യടിച്ചു, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവരെ ഇരുത്തി കൊച്ചാക്കി എന്ന് പറയുമായിരുന്നു. എന്തും പറയാനുള്ള ലൈസന്‍സ് ഇന്നസെന്റിന് ജനങ്ങള്‍ കൊടുത്തിരുന്നു.

ഞാന്‍ ആദ്യമായി ഇന്നസെന്റിനെ പരിചയപ്പെട്ടത് എന്റെ അസോസിയേറ്റ് ആയിരുന്ന ആര്‍ ഗോപിനാഥിന്റെ 'ദൈവത്തെയോര്‍ത്ത്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. തോട്ടപ്പള്ളി കല്‍പ്പവാടിയിലായിരുന്നു അന്ന് എല്ലാവരും താമസം. ഇന്നസെന്റ് വന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ വലിയ പരിചയമില്ലായിരുന്നു. ഒരു ദിവസം നോക്കുമ്പോള്‍ ഒരു കൈലി ഉടുത്തു തോര്‍ത്ത് തലയില്‍കെട്ടി ഒരു ചൂണ്ടയുമായി ഇന്നസെന്റ് പോകുന്നു. എന്നാല്‍ ഒരു സിനിമാ നടനെന്ന നിലയില്‍ താനത് പ്രതീക്ഷിച്ചിരുന്നില്ല. അന്ന് വൈകുന്നേരം വേണു നാഗവള്ളിയുമായി ഒത്തുകൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞു ഇന്നച്ചന്‍ വന്നിട്ടുണ്ട് എന്നെ തിരക്കിയെന്ന്. ഇന്നച്ചനെക്കൂടി വിളിച്ചാലോ എന്ന് വേണു ചോദിച്ചു. എന്നാലത് വേണോ നമ്മുടെ സ്വകാര്യതയിലും തമാശക്കിടയിലും വേറൊരാളെ വിളിക്കണോയെന്നായിരുന്നു ഞാന്‍ ചോദിച്ചത്. എന്നാല്‍ വേണു പറഞ്ഞു അത് ഇന്നച്ചനെ അറിയാഞ്ഞിട്ടാണ്, ഒരിക്കല്‍ പരിചയപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഇന്നച്ചനെ ഇങ്ങോട്ടുവിളിക്കുമെന്ന്.

<എന്നാല്‍ വിളിച്ചോളൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഇന്നസെന്റ് വന്നു. എന്നാല്‍ പരസ്പരം നോക്കിയെങ്കിലും ഇന്നസെന്റ് എന്നോട് സംസാരിച്ചില്ല. കുറച്ചുകഴിഞ്ഞ് ഇന്നസെന്റ് ചോദിച്ചു, ഞാനൊരു സത്യം പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിഷമമാകുമോയെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇന്നസെന്റ് എന്നാല്‍ സത്യമേ പറയൂ എന്നല്ലേയെന്ന്. അപ്പോള്‍ ഇന്നസെന്റ് പറഞ്ഞു, നിങ്ങള്‍ നന്നായി വാചകമടിക്കുന്നുണ്ട്. എന്നാല്‍ എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു എന്ന്. നമ്മള്‍ തമ്മില്‍ ഒരു പടത്തിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല, കാശ് തരാനില്ല, ചെക്ക് മടങ്ങിയിട്ടില്ല, പിന്നെന്താണ് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമെന്ന് ഞാന്‍ ചോദിച്ചു. നിങ്ങളെപ്പറ്റി കുറേ കാലമായി കേള്‍ക്കുന്നു, നിങ്ങള്‍ എടുത്ത എല്ലാ പടവും ഓടുന്നു, നിങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്, നിങ്ങള്‍ സംസാരവിഷയമാകുന്നു, അതുകൊണ്ട് തനിക്ക് സഹിക്കുന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. എനിക്ക് നിങ്ങളോട് വലിയ വെറുപ്പായിരുന്നു, നിങ്ങളുടെ യൂണിറ്റില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞുപോകുമ്പോള്‍ നായികമാര്‍ക്ക് വിഷമമാകുന്നു, കരയുന്നു, ഇയാള്‍ ആരായെന്ന് ഇന്നസെന്റ് ചോദിച്ചു.

എന്നാല്‍ ഈ വിരോധം തുടരാന്‍ തീരുമാനിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വിരോധമില്ലെന്നും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചതുകൊണ്ട് വിരോധം പോയെന്നും ഇന്നസെന്റ് വെളിപ്പെടുത്തി. പടത്തില്‍ വിളിക്കാതിരുന്നതുകൊണ്ടാണ് നീരസം വന്നതെന്നും സിനിമാ മേഖലയുടെ സ്വഭാവമാണെന്ന് ഇതെന്നും തന്നോട് പറഞ്ഞതും ഇന്നസെന്റാണെന്ന് ബാലചന്ദ്ര മേനോന്‍ വെളിപ്പെടുത്തി.

balachandra menon about innocent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES