Latest News

ഒരു ജീവിതമേ ഉള്ളൂ; മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും; ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താന്‍ ഉണ്ടോ എന്ന് നോക്കണം; ലെക്‌സസിന്റെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കി ബാല; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വീഡിയോകള്‍

Malayalilife
ഒരു ജീവിതമേ ഉള്ളൂ; മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും; ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താന്‍ ഉണ്ടോ എന്ന് നോക്കണം; ലെക്‌സസിന്റെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കി ബാല; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വീഡിയോകള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ നടന്‍ പുതിയ കാര്‍ സ്വന്തമാക്കിയ വിശേഷവും സോഷ്യല്‍മീഡിയയുടെ പ്രിയപ്പെട്ടതായി മാറുകയാണ്.

ലെക്സസ് കാര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമില്‍ നിന്നും കാര്‍ പര്‍ച്ചേഴ്സ് ചെയ്ത ബാല, ശേഷം അമ്പലത്തില്‍ കൊണ്ടുവന്ന് പൂജ കഴിപ്പിക്കുന്നതടക്കം വീഡിയോ പുറത്ത് വന്നുകഴിഞ്ഞു. കെഎല്‍ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പര്‍. പൊലൂഷന്‍ ഫ്രീ ആണ് ഈ കാര്‍ എന്ന് ബാല പറയുന്നു.

ഈസി ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പല സംവിധായകരും നടന്മാരും ലെക്സസ് കാര്‍ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു. നല്ല മൈലേജുണ്ട്. സര്‍വീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയില്‍ ആയിരുന്നു ഈ കാര്‍ ഞാന്‍ ആദ്യം കാണുന്നത്. അന്നേരം മൂണ്‍ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീല്‍ ആയിരുന്നു. എന്റടുത്ത് ജാഗ്വാര്‍ ഉണ്ട്.

ഫ്രണ്ടില്‍ ഒരു പോഷന്‍ ബാക്കില്‍ ഒരു പോഷന്‍ എന്ന രീതിയില്‍ ആണ് മുകള്‍ ഭാഗം ഓപ്പണ്‍ ആകുക. ലെക്സസില്‍ ഫസ്റ്റ് മുതല്‍ എന്‍ഡ് വരെ ഫുള്‍ ഓപ്പണ്‍ ആകും. വേണമെങ്കില്‍ ഫുള്‍ ഡാര്‍ക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാന്‍ പറ്റുന്ന കാറ് കൂടിയാണിത്', എന്നും കാറിനെ കുറിച്ച് ബാല പറയുന്നു.

കാര്‍ നമ്പറാണ് തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താന്‍ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട ബാല പ്രതികരിച്ചു. വണ്ടിയുടെ വില എത്രയെന്ന് താന്‍ പറയില്ലെന്നും ബാല പറയുന്നുണ്ട്. ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ എലിസബത്തും ബാലയും വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ബാല്ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങള്‍ എലിസബത്ത് ആഘോഷമാക്കുകയാണ്.

താന്‍ ചെന്നൈയില്‍ അമ്മയുടെ കൂടെയാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി ബാല എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബാല വ്യക്തമാക്കി. ഇതിനു താഴെ എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.

Read more topics: # ബാല.
bala buy new lexus nx 300 car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES