ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ തമിഴ് ചിത്രം നവാഗതനായ കാര്‍ത്തികേയന്‍ വേലപ്പന്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്‍ അറ്റ്‌ലീയുടെ അസിസ്റ്റന്റ് ആയിട്ടാണ് കാര്‍ത്തികേയന്‍ സിനിമാ രംഗത്തെക്ക് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
കല്ല്യാണി പ്രിയദര്‍ശനും രക്ഷനും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്. ഉടനെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന അഭിലാഷ് ജോഷി ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസത്തെ ചിത്രീകരണം നടന്നത്. ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളായിരിക്കും റിലീസ് ചെയ്യുക.
വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍, മേക്കപ്പ്- റോണെക്സ് സേവിയര്‍.