Latest News

എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം; കുറെ കാലത്തെ ആഗ്രഹം ആണത്രേ..പിന്നെ ഞാനായിട്ട് എതിര്‍ത്തില്ല; മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് അശ്വതി

Malayalilife
 എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം; കുറെ കാലത്തെ ആഗ്രഹം ആണത്രേ..പിന്നെ ഞാനായിട്ട് എതിര്‍ത്തില്ല; മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് അശ്വതി

ആര്‍ജെ, വിജെ, എവുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത്  വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ എത്തിക്കാറുള്ള അശ്വതി പങ്ക് വച്ച് ഏറ്റവും പുതിയ സെല്‍ഫിയും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നര്‍മത്തില്‍ ചാലിച്ചുള്ള അവതരണ ശൈലി സ്‌ക്രീനില്‍ മാത്രമല്ല എഴുത്തിലും ഉണ്ടെന്നാണ് പുതിയ ഒരു പോസ്റ്റ് കാണുമ്പോള്‍ വ്യക്തമാകുന്നത്. 'എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല !'' എന്ന് മമ്മൂക്ക' എന്ന രസകരമായ കുറിപ്പായിരുന്നു മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് അശ്വതി എഴുതിയത്. 

ആരാധകരുമായി കമന്റ്  ബോക്‌സില്‍ സല്ലപിക്കാനും അശ്വതി സമയം കണ്ടെത്താറുണ്ട്. ചിത്രത്തിന് താഴെയുള്ള കമന്റുകള്‍ക്ക് രസകരമായ മറുപടികളാണ് അശ്വതി കുറിക്കുന്നത്.
 

aswathy sreekanth shared selfie with mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES