ഒരു മലയാളചലച്ചിത്രനടനാണ് ആസിഫ് അലി. 2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച ആദ്യമായി എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയതാരം ആസിഫ് അലി സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. നടൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ വേക്കോവർ ചിത്രങ്ങൾ സൈബറിടം കീഴടക്കുകയാണ്. മുടി നീട്ടി വളർത്തി മീശ പിരിച്ച് കൂളിങ് ഗ്ലാസ് വെച്ചുള്ള ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകനും നടനുമായ അരുൺ ഗോപിയും ആസിഫിനൊപ്പം ചിത്രത്തിലുണ്ട്. പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ആസിഫിൻ്റെ പുത്തൻ മേക്കോവർ ശ്രദ്ധിക്കപ്പെട്ടത്.
ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. ആസിഫിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ഉന്നം, ഓർഡിനറി, ബാച്ച്‌ലർ പാർട്ടി, ഹണീ ബീ എന്നിവയാണ്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.