Latest News

ആസിഫിന്റെ ഗാരേജില്‍ പുതിയ അതിഥിയായി എത്തിയത് 2012 മോഡല്‍ മെഴ്‌സിഡസ് ജി വാഗണ്‍; മോളിവുഡിലെ ആദ്യ ജി വാഗണ്‍ നടന്‍ എത്തിച്ചത് ഗുരുഗ്രാമിലെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകാരുടെ പക്കല്‍ നിന്ന്

Malayalilife
ആസിഫിന്റെ ഗാരേജില്‍ പുതിയ അതിഥിയായി എത്തിയത് 2012 മോഡല്‍ മെഴ്‌സിഡസ് ജി വാഗണ്‍; മോളിവുഡിലെ ആദ്യ ജി വാഗണ്‍ നടന്‍ എത്തിച്ചത് ഗുരുഗ്രാമിലെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകാരുടെ പക്കല്‍ നിന്ന്

മലയാള സിനിമയിലെ യുവതാരങ്ങളിലേറെയും വാഹനപ്രേമികളാണ്. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം, ആസിഫ് അലി എന്നിവരെല്ലാം ഇക്കൂട്ടത്തിലുള്ളവരാണ്. ഇതില്‍ നടന്‍ ആസിഫ് അലി സ്വന്തമാക്കിയ പുത്തന്‍ കാറാണ് വാര്‍ത്തകളില്‍ നിറയുന്നത്. മെഴ്‌സിഡിസിന്റെ ജി-വാഗണ്‍ആണ് താരം സ്വന്തമാക്കിയത്.സെക്കന്‍ഡ് ഹാന്‍ഡായാണ് ഈ വാഹനം ആസിഫ് സ്വന്തമാക്കിയത്. 

ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് 2012 മോഡല്‍ ജി വാഗണ്‍ നടന്‍ ആസിഫ് സ്വന്തമാക്കിയത്.ഡെയ്മ്ലറിന്റെ ചരിത്രത്തില്‍ തന്നെ ഇപ്പോഴും നിര്‍മ്മിക്കുന്ന ഏറ്റവും പഴക്കമുള്ള മോഡലാണ് ജി വാഗണ്‍. 

1979ലാണ് ആദ്യ ജി വാഗണിനെ മെഴ്സിഡിസ് ബെന്‍സ് പുറത്തിറക്കുന്നത്. ജി-വാഗണിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ ജി 55 എഎംജിയെ 2002-ലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 2005-ല്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി വീണ്ടും ഇറക്കിയ ഈ പതിപ്പിനെ  2012 വരെയാണ് നിര്‍മിച്ചിരുന്നത്. 5.5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിന്‍ 507 പിഎസ് പവറും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവല്‍ ഷിഫ്റ്റ് മോഡുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  

ഇന്ത്യയില്‍ തന്നെ വളരെ വിരളമാണ് ജി-വാഗണ്‍ ഉടമകള്‍. കേരളത്തില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളത്. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ ജി 63 എഎംജി മോഡലുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

 

asif ali bought g wagon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES