Latest News

മറ്റ് സിനിമകളെപ്പോലെ തന്നെ സംഭവിച്ച ഒരു സിനിമയാണ് ഒടിയനും എന്ന് വിശ്വസിക്കാം; പക്ഷേ എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്; എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്; ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയില്‍ ശ്രീകുമാര്‍ മേനോന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

Malayalilife
മറ്റ് സിനിമകളെപ്പോലെ തന്നെ സംഭവിച്ച ഒരു സിനിമയാണ് ഒടിയനും എന്ന് വിശ്വസിക്കാം; പക്ഷേ എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്; എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്; ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയില്‍ ശ്രീകുമാര്‍ മേനോന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമൊക്കെയായി  ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പേരില്‍ അരങ്ങേറിയ പരിപാടിക്കിടെ ശ്രീകുമാര്‍ മേനോന് മോഹന്‍ലാല്‍ നന്ദി അറിയിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.പ്രണവ് മോഹന്‍ലാല്‍, സുചിത്ര, വിസ്മയ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍, മല്ലിക സുകുമാരന്‍, ഫാസില്‍ ,മഞ്ജു വാര്യര്‍, സാനിയ തുടങ്ങി വന്‍താരനിരയാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. 

പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ നടന്‍ ഒടിയന്‍ എന്ന ചിത്രത്തെക്കുറിച്ചും പങ്ക് വയ്ക്കുകയുണ്ടായി.ഒടിയന്‍ തന്റെ അഭിനയജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമയാണെന്നും ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായെന്നും എന്നാല്‍ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

'മറ്റ് സിനിമകളെപ്പോലെ തന്നെ സംഭവിച്ച ഒരു സിനിമയാണ് ഒടിയനും എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ശ്രീകുമാറിനും ഹരികൃഷ്ണനും ആന്റണിക്കും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായി. പക്ഷേ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. തീര്‍ച്ഛയായും ശ്രീകുമാറിന്റെ കഠിനശ്രമം ആ സിനിമയുടെ പിന്നിലുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് എന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമകളില്‍ ഒന്നായിമാറി ഒടിയന്‍. അതിന് നന്ദി ശ്രീകുമാര്‍. ഈ സിനിമ കണ്ട് ഞങ്ങളെ അനുഗ്രഹിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു,മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും ചടങ്ങിനിടയില്‍ പുറത്തുവിട്ടിരുന്നു.

ashirvadathode lelettan vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES