പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന അതിഗംഭീരമായ വിവാഹത്തിലേക്ക് താരങ്ങളും ബന്ധുക്കളും അടക്കം ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന മെഹന്ദി ചടങ്ങിന്റെയും സംഗീത് നൈറ്റിന്റെയും വീഡിയോ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് ആശാ ശരത്തും കുടുംബവും മകളുടെ വിവാഹം പ്രൗഢഗംഭീരമാക്കുന്നത്. അതുകൊണ്ടു തന്നെ വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
അതിസുന്ദരിയായി വിവാഹ വേദിയിലേക്ക് എത്തിയ ഉത്തരയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സര്‍വ്വാഭരണ ഭൂഷിതയായാണ് ഉത്തരയെ ആശാ ശരത്ത് ഒരുക്കിയത്. ചുവന്ന പട്ടുസാരിയില്‍ നിറയെ വില കൂടിയ കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ ധരിച്ച് സുന്ദരിയായാണ് ഉത്തര വിവാഹപ്പന്തലിലേക്ക് എത്തിയത്. പ്രത്യേകം ഡിസൈന്‍ ചെയ്ത സാരിയും ആഭരണങ്ങളുമാണ് ആശാ ശരത്ത് മകള്‍ക്കായി തയ്യാറാക്കിയത്. മകളെയും അമ്മയേയും കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ദൃശ്യ വിരുന്നാണ് ഈ താരവിവാഹം സമ്മാനിച്ചിരിക്കുന്നത്.
മുംബൈക്കാരനായ ആദിത്യനാണ് ഉത്തരയുടെ കഴുത്തില്‍ ചാലി ചാര്‍ത്തുന്നത്. മലയാളികളാണെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ മുംബൈയില്‍ സെറ്റില്‍ ചെയ്ത കുടുംബമാണ് ആദിത്യന്റേത്. എന്തായാലും പ്രൗഢഗംഭീരമായ വിവാഹം കാണുവാനുള്ള ഒരുക്കത്തിലാണ് ആരാധകരും. അനവധി താരങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍, വിനീത്, ജയരാജ്, രഞ്ജി പണിക്കര്‍, ഇടവേള ബാബു, മേജര്‍ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.
മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഖെദ്ദ' യാണ് ഉത്തരയുടെ ആദ്യ ചിത്രം. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ സംവിധായകന്‍ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ 'ഖെദ്ദ' ഒരുക്കിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന മെഹന്ദി ചടങ്ങിന്റെയും സംഗീത് നൈറ്റിന്റെയും വീഡിയോ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.