വര്‍ഷങ്ങളായി മലയാള സിനിമയില്‍ അഭിനയിക്കുന്ന നടനാണ് ബൈജു. സഹനടനായി തിളങ്ങുന്നുണ്ടെങ്കിലും എങ്കിലും സമീപകാലത്തായിട്ടാണ് നടന് നായകവേഷങ്ങള്‍ ഉള്‍പെടെ ഏറെ ശ്രദ്ധേയവേഷങ്ങള്‍ ലഭിക്കുന്നത്. ഇപ്പോള്‍ ബൈജുവും നടി അപര്‍ണ ബാലമുരളിയും തമ്മിലുള്ള ഒരു ഡാന്‍സ് വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. കാമുകി എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ ഇവര്‍ ആടി പാടുന്ന വീഡിയോ വൈറലാകുകയാണ്.
ഇതിഹാസ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ ബിനു എസ്. ബിനു സംവിധാനം ചെയ്ത ചിത്രമാണ് കാമുകി. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുളള വ്യത്യസ്ത പ്രമേയവുമായാണ് കാമുകി എത്തിയത്. സൗഹൃദവും പ്രണയവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്തിരുന്നു. യുവനടിമാരില്‍ ശ്രദ്ധേയയായ അപര്‍ണബാലമുരളിയാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തിയത്. അപര്‍ണയുടെ കാമുകനായി ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയാണ് അഭിനയിച്ചത്.ത്രത്തില്‍ നടന്‍ ബൈജുവാണ് അപര്‍ണയുടെ അച്ഛന്റെ വേഷത്തില്‍ അഭിനയിച്ചത്. അപര്‍ണയും ബൈജുവും ഒരുമിച്ചുളള ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
ബൈജു മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു ഡാന്‍സര്‍ കൂടിയാണെന്ന് തെളിയിക്കുകയാണ് സംവിധായകന്‍ ബിനു സദാനന്ദന്‍ പങ്കുവച്ച ഈ വിഡിയോയിലൂടെ. കാമുകി സിനിമയുടെ ചിത്രീകരണ വേളയില്‍ ഏറ്റവും മനോഹരമായി കണ്ട കാഴ്ചകളില്‍ ഒന്ന് ഈ അപ്പനെയും മകളുടെയും ഡാന്‍സ്.'വിഡിയോ പങ്കുവച്ച് ബിനു കുറിച്ചു.
അന്ധനായ യുവാവിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് കാമുകി എന്ന ചിത്രം പറഞ്ഞത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ബിനു എസ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഡാന്‍സ് വീഡിയോ കാണാം.