മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് താരങ്ങളായ അനുശ്രീയും ഉണ്ണി മുകുന്ദനും. യാതൊരു സിനിമാ പശ്ചാത്തലുമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയോടും അഭിനയത്തോടുമുള്ള അതിയായ ആ?ഗ്രഹമാണ് രണ്ട് പേരെയും സിനിമയുടെ ഭാഗമായി മാറാന്‍ സഹായിച്ചത്.അടുത്തിടെ മിത്ത് വിവാദത്തില്‍ ഇരുവവരുടെയും പ്രതികരണങ്ങള്‍ വൈറലായിരുന്നു. കൂടാതെ ഗണേശോത്സവത്തോടനുബന്ധിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഇരുവരും ഒരു ചടങ്ങില്‍ ഒന്നിച്ച് വേദി പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ആ ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. ഉണ്ണി മുകുന്ദനോടൊപ്പമുള്ള വീഡിയോ ആണ് അനുശ്രീ പങ്കുവച്ചത്. തത്സമയം ഒറു പെണ്‍കുട്ടി എന്ന ചിത്രത്തിലെ എന്തേ ഹൃദയതാളം മുറുകിയോ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. എന്തേ ഹൃദയതാളം മുറുകിയോ എന്നവരികള്‍ അടിക്കുറിപ്പായും താരം ചേര്‍ത്തിട്ടുണ്ട്.
ഉണ്ണി മുകുന്ദനെ ടാ?ഗ് ചെയ്താണ് അനുശ്രീ പുതിയ വീഡിയോ പങ്കിട്ടിരിക്കുന്നത്. വിവാദമായ പാലക്കാട്ടെ ?ഗണേശോത്സവ ചടങ്ങില്‍ പങ്കെടുത്തപ്പോഴുള്ള ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും ചില കാന്‍ഡിഡ് മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെട്ടതാണ് വീഡിയോ.
ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങ( ആരാധകരും ഏറ്റെടുത്തു. ഇരുവരെയും ഒന്നിച്ച് കാണാന്‍ നല്ല രസമുണ്ടെന്നും കല്യാണം കഴിച്ചുകൂടേയെന്നും നിരവധിപേര്‍ കമന്റുകളാണ് വരുന്നത്. ഈ സൗഹൃദം ഇനിയും കരുത്തോടെ മുന്നോട്ടുപോകട്ടെ എന്നും ചിലര്‍ കുറിച്ചു.
മുപ്പത്തിയഞ്ചുകാരനായ ഉണ്ണി മുകുന്ദന്‍ മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ്. ഒരു ചേച്ചിയാണ് ഉണ്ണിക്കുള്ളത്. അതുപോലെ അനുശ്രീയുടെ വീട്ടിലും വിവാഹ ആലോചനകളും മറ്റും നടക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ അനുശ്രീ തനിക്ക് പറ്റിയൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.