Latest News

മകളെ നെഞ്ചിലേറ്റി ചേർത്ത് പിടിച്ച് നടക്കുന്ന അനുഷ്ക; മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും കൊണ്ടുപോകുന്ന മാതാപിതാക്കൾ; അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും തിരിച്ച് മുംബൈയിലേക്ക്

Malayalilife
topbanner
മകളെ നെഞ്ചിലേറ്റി ചേർത്ത് പിടിച്ച് നടക്കുന്ന അനുഷ്ക; മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും കൊണ്ടുപോകുന്ന മാതാപിതാക്കൾ; അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും തിരിച്ച് മുംബൈയിലേക്ക്

സിനിമയിലും ക്രിക്കറ്റിലും ഒരുപോലെ ഫാൻസ്‌ ഉള്ള താരങ്ങളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്. ഇപ്പോൾ മുംബൈയിലാണ് താമാസം. ജനുവരി 11നാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിരാട് കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ഒരു പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

അമ്മയായതിന് ശേഷം നടി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കോലിയുടേയും അനുഷ്കയുടേയും മകൾ വാമികയുടേയും ചിത്രങ്ങളാണ്. മുംബൈയിലെ കാലിന വിമാനത്താവളത്തിൽനിന്നും പുറത്തു വരുമ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മകളെ നെഞ്ചിലേറ്റി നടക്കുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ചെന്നൈയിലെ ഐപിഎൽ മത്സരത്തിനുശേഷം മുംബൈയിൽ എത്തിയതായിരുന്നു ദമ്പതികൾ. മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും അനുഷ്ക ഒപ്പം കൂട്ടാറുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് കുഞ്ഞിനെ കാണാൻ കാത്തിരുന്നത്, എന്നാൽ കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് വാമികയുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത അനുഷ്ക പ്രസവത്തിന് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ്.

anushka sharma virat kohli mumbai hindi bollywood cricket

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES