Latest News

കേന്ദ്രമന്ത്രിയായതിന് പിന്നാലെയെത്തിയ ആദ്യ പിറന്നാള്‍; സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആയതിനാല്‍ പിറന്നാള്‍ ദിനം പാര്‍ലമെന്റില്‍ തന്നെ; ഡബിള്‍ ഗെറ്റപ്പില്‍ മാസ് പ്രകടനവുമായി എത്തുന്ന വരാഹം ടീസര്‍ സമ്മാനമായി പുറത്തിറക്കി അണിയറ പ്രവര്‍ത്തകരും; സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍

Malayalilife
കേന്ദ്രമന്ത്രിയായതിന് പിന്നാലെയെത്തിയ ആദ്യ പിറന്നാള്‍; സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആയതിനാല്‍ പിറന്നാള്‍ ദിനം പാര്‍ലമെന്റില്‍ തന്നെ; ഡബിള്‍ ഗെറ്റപ്പില്‍ മാസ് പ്രകടനവുമായി എത്തുന്ന വരാഹം ടീസര്‍ സമ്മാനമായി പുറത്തിറക്കി അണിയറ പ്രവര്‍ത്തകരും; സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍

കേന്ദ്രസഹമന്ത്രിയും നടനുമായ സുരഷ്‌ഗോപിക്ക് ഇന്ന് 66-ാം പിറന്നാള്‍. കേന്ദ്ര മന്ത്രിയായതിനു പിന്നാലെയുള്ള ആദ്യ പിറന്നാള്‍ എന്ന് സവിശേഷധ ഇത്തവണത്തെ ജന്മദിനത്തെ വ്യത്യസ്തമാക്കും. ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ലമെന്റിലായിരിക്കും ഇന്ന് സുരേഷ് ഗോപി ഉണ്ടാകുക.

സുരേഷ് ഗോപിയുടെ 257-മത്തെ ചിത്രത്തിമായ വരാഹത്തിന്റെ ടീസര്‍ പിറന്നാള്‍ സമ്മാനമായി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വി്ട്ടു.സസ്പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്..സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ ഈ വാക്കുകളുമായിട്ടാണ് ടീസര്‍ എത്തുന്നത്.മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വരാഹം. 

സനല്‍ വി. ദേവനാണ് സംവിധാനം . കീഴടക്കാന്‍ ശ്രമിക്കുന്നവനെ കൊമ്പില്‍ കോര്‍ത്തെടുത്ത് കുതിച്ചു പായുന്ന ജെല്ലിക്കെട്ട് കാളയുടെ വീര്യത്തെ കുറിച്ചാണ് ടീസറില്‍ പറയുന്നത് . സുരാജ് വെഞ്ഞാറമൂട്, നവ്യ നായര്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയ്ക്കൊപ്പം ചിത്രത്തിത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിത്തു കെ. ജയന്‍, മനു സി. കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വരാഹത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്...

1958 ജൂണ്‍ 26ന് ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥന്‍ പിള്ളയുടെയും മകനായി കൊല്ലം ജില്ലയില്‍ ആണ് സുരേഷ് ഗോപിയുടെ ജനനം.1965-ല്‍ കെ. എസ് സേതുരാമന്‍ സംവിധാനം ചെയ്ത 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തിയത്.

1984ല്‍ 'നിരപരാധി' എന്ന തമിഴ് സിനിമയിലും ചെറിയൊരു വേഷം കൈകാര്യം ചെയ്ത് തമിഴ് സിനിമാ ലോകത്തും കാലെടുത്തുവച്ചു. 1986ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇതിനു പിന്നാലെ വന്ന ഓരോ വേഷവും തകര്‍ത്ത് അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.

ഇതിനിടെയില്‍ പൊതുപ്രവര്‍ത്തനവും കൊണ്ട് പോയി. അവിടെ നിന്നാണ് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമായി അദ്ദേഹം മാറിയത്. സിനിമജീവിതത്തിനിടെയിലും പൊതുപ്രവര്‍ത്തനത്തിനിടെയിലും തന്റെ വ്യക്തി ജീവിതത്തിനു താരം ശ്രദ്ധ നല്‍കാറുണ്ട്.നാല് മക്കളും ഭാര്യയും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം

Read more topics: # സുരഷ്‌ഗോപി
VARAAHAM OFFICIAL TEASER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES