ജോജു ജോര്‍ജ് ആദ്യമായി രചന- സംവിധാനം നിര്‍വഹിക്കുന്ന ചിത്രം 'പണി' അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ നായകനായ ഗിരിയായി വേഷമിടുന്ന ജോജു ജോര്‍ജിന്റെയും നായിക ഗൗരിയായി എത്തുന്ന അഭിനയയുടേയും പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലാകെയും വൈറലായിരിക്കുന്നത്.
തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്ര പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍. ഇരുവരും തമ്മിലുള്ള ആഗാധമായ ബന്ധത്തിന്റെ ആഴവും പ്രണയവുമാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 'ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതല്‍ വരുന്ന അപ്‌ഡേഷനുകള്‍ സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടാറുണ്ട്.
യഥാര്‍ത്ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത അഭിനയ മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷം അഭിനയ അഭിനയിക്കുന്ന മലയാള ചിത്രമാണ് പണി. സീമ അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത്ത് ശങ്കര്‍, ബാബു നമ്പൂതിരി, ബിഗ് ബിഗോ താരങ്ങളായ സാഗര്‍, ഗുനൈസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. എഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.