2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര എന്ന മലയാളം നടി വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പക്ഷേ മലയാളത്തിൽ ശരിക്കും തിളങ്ങിയതും എല്ലാവരും ശ്രദ്ധിച്ചതും ഹാപ്പി വെഡിങ്സിലൂടെയാണ്. ഈ ചിത്രത്തിന്‌റെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവ താരങ്ങളുടെയെുമെല്ലാം സിനിമകളില്‍ നായികയായി നടി അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രതേകിച്ചു ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടന്ന ചോദ്യോത്തര വേളയിൽ അനു സിത്താര മനസുതുറന്നു. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി ഒരു തുകയും ലഭിച്ചിരുന്നില്ലെന്ന് നടി അതിലൂടെ പ്രേക്ഷകരോട് പറഞ്ഞു. തന്‌റെ ആദ്യ വരുമാനം സീറോയാണെന്ന് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് താരം ഉത്തരം പറഞ്ഞത്. പലതരം ചോദ്യങ്ങളുടെ ഇടയിൽ നടിയുടെ ആദ്യ പ്രതിഫലത്തിന്റെ ചോദ്യവും ശ്രദ്ധേയമായി.
രാമന്‌റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ പോലുളള സിനിമകളും അനു സിത്താരയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു. നായികയായും സഹനടിയായുമൊക്കെ നടി മലയാളത്തില്‍ സജീവമാണ്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അനുസിത്താര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.