ഇത്തവണത്തെ ഓണം റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആര്‍ഡിഎക്‌സ്. കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ഡിഎക്‌സില്‍ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള ബാനറായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ആന്റണി വര്‍ഗീസ്.
കുറിപ്പ് ഇങ്ങനെ:
2019 ല്‍ ആണ് നഹാസും ബഡിയും കഥ പറയാന്‍ ആദ്യം വരുന്നത് , കുറെ നാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം ഞങ്ങള്‍സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു . ' ആരവം ' അവിടെ തുടങ്ങുന്നു . മാര്‍ച്ച് ആദ്യആഴ്ച പടം തുടങ്ങി ഏകദേശം 8 ദിവസത്തിന് ശേഷം കോവിഡ് കാരണം നമ്മള്‍ ഷൂട്ട് നിര്‍ത്തുന്നത് . ആരവം ഒരുപാട് ആര്‍ട്ടിസ്റ്റ്കള്‍ ഉള്ള പടം ആയിരുന്നു കൊറോണ കഴിഞ്ഞും കുറെ
നിയന്ത്രണങ്ങള്‍ ഉള്ള കാരണം പിന്നെയും വൈകി അതിനു ശേഷം പല കാരണങ്ങള്‍ കാരണം അത് നടന്നില്ല ...
അപ്പോഴും പല കഥകളക്കായി നഹാസ് നോക്കുന്നുണ്ടായിരുന്നു . ഒന്നും ശരിയാകുന്നില്ല , അങ്ങനെയാണ് 2 ഷോര്‍ട്ട് ഫിലിംസ് ചെയ്യുന്നത് . ആദ്യത്തെ ഷോര്‍ട്ട് ഫിലിം ഇറങ്ങുന്ന സമയം അവനെക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ നമ്മള്‍ക്ക് ആര്‍ന്നു പക്ഷെ രണ്ടും ഹിറ്റ് പ്രതീക്ഷിച്ചതിലും മുകളില്‍ ഒരുപാടു നല്ല അഭിപ്രായങ്ങള്‍ ,വീണ്ടും സിനിമയുടെ അവസരങ്ങള്‍ വന്നു തുടങ്ങുന്നു .
ഒരു ദിവസം നഹാസ് പിന്നെയും വന്നു ഇത്തവണ ഒരു കഥമാത്രം ഒള്ളു സ്‌ക്രിപ്റ്റ് കഴിഞ്ഞിട്ടില്ല കഥ കേള്‍ക്കുന്നതിനു മുന്നേ പറഞ്ഞു നമ്മള്‍ ഈ പടം ചെയ്യും.. അതു നഹാസിനോടുള്ള വിശ്വാസം മാത്രമല്ല ഒരു കടമകൂടിയായിരുന്നു പടത്തിന്റെ പേരാണ് പിന്നെ ആദ്യം പറയുന്നത് RDX . നിര്‍മ്മാതാവ് ആയി സോഫിയ ചേച്ചിയും. മിന്നല്‍മുരളി കഴിഞ്ഞു വീക്കെന്റിന്റെ അടുത്ത പടം.നമ്മള്‍ഡബിള്‍ ഓക്കേ. അങ്ങനെയാണ് ഡോണി യുടെ യാത്ര തുടങ്ങുന്നത്
പിന്നീട് ഷൈന്‍ ബ്രോയും നീരജ് ഭായിയും എത്തി അങ്ങനെ RDX ആയി. ആദ്യം ഷൂട്ട് തീരുമാനിച്ചത് കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ ആയിരുന്നു എല്ലാം റെഡിയായി ഫുള്‍ ടീം സെറ്റ് ഷൂട്ട് തുടങ്ങുന്നതിനു 2 ദിവസം മുന്പ് എന്റെ കൈക്ക് പരുക്ക് പറ്റുന്നത് . ഷൂട്ട് മുടങ്ങി ഒരുപാട് ഫൈറ്റ് ഉള്ള സിനിമയാണ് കൈ ശരിയാവാതെ ഒന്നും നടക്കില്ല ഡോക്ടര്‍ ആണേല്‍ 3 മാസം റെസ്റ്റും പറഞ്ഞിരിക്കുന്നു. ഒരു സിനിമ കൊറോണ കാരണം മുടങ്ങി അടുത്ത സിനിമ തുടങ്ങാന്‍ പോയപ്പോള്‍ ദാ ഇങ്ങനയും നഹസ്സിന്റെ അവസ്ഥ കണ്ടിട്ട് ഞാന്‍ അവനോടു പറഞ്ഞു നീ ഡോണി വേറെ ആരെയെങ്കിലും വച്ച് ചെയ്‌തോളൂ എനിക്ക് കുഴപ്പം ഇല്ലാ എന്ന് , കാരണം ഒരുപാട് പേരുടെ ഡേറ്റ് വേണ്ട സിനിമയാണ് ഷൂട്ട് മാറ്റിയാല്‍ എല്ലാം കൊളമാകും പക്ഷെ നഹാസ്സും സോഫിയ ചേച്ചിയും പറഞ്ഞു നമ്മള്‍ ഈ പടം ചെയ്യും ഒരുമിച്ചു അതിപ്പോ 3 അല്ല 4 മാസം കഴിഞ്ഞാലും , ബാക്കി എല്ലാവരും ഒരുപാട് ശ്രമിച്ചു അവരുടെ ഡേറ്റ് ഡിസംബര്‍ സമയം ആക്കി .അതില്‍ ഒരുപാടു നന്ദിയുണ്ട് എല്ലാവരോടും..
അങ്ങനെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഞങ്ങളുടെ സിനിമ നഹാസ്സിന്റെ സിനിമ ഈ 25 നു എത്തുകയാണ് , നിങ്ങള്‍ എല്ലാവരുടെയും മുന്നിലേക്ക്.... കൂടുതല്‍ ഒന്നും പറയുന്നില്ല ബ്രോ നന്ദി ഒരുപാട് നന്ദി പെപ്പെ കുറിച്ചു.