Latest News

അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും;  ശോഭന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍  ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായും; റോമാന്റിക് റോഡ് മൂവിയുടെ ഷൂട്ടിങ് മെയ് മാസത്തില്‍

Malayalilife
അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും;  ശോഭന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍  ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായും; റോമാന്റിക് റോഡ് മൂവിയുടെ ഷൂട്ടിങ് മെയ് മാസത്തില്‍

നൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മേയില്‍ തുടങ്ങും. റോഡ് മൂവീ ഗണത്തില്‍ വരുന്ന ഈ ചിത്രത്തില്‍ ശോഭന, നസ്‌റുദ്ദീന്‍ ഷാ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ദക്ഷിണേന്ത്യയില്‍ നിന്നും നോര്‍ത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ കഥയാണ് ചരിത്രം പറയുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഒരു റോഡ് ഫിലിം ആയിരിക്കും ഇത് എന്നാണ് ലഭിക്കുന്നത് പോര്‍ട്ടുകള്‍.

മമ്മൂട്ടി പ്രധാന കഥാപാത്രമായ 'പൊന്തന്‍മാട'യാണ് നസീറുദ്ദീന്‍ ഷാ ഇതിന് മുന്‍പ് മലയാളത്തില്‍ അഭിനയിച്ച ഏക ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം നസീറുദ്ദീന്‍ ഷാ വീണ്ടും മലയാളത്തിലെത്തുമെന്നതും സിനിമാപ്രേമികള്‍ക്ക് ഏറെ ആവേശമുണ്ടാക്കുന്നു.

ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'പാച്ചുവും അത്ഭുത വിളക്കും' ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്.

നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം 'മലൈക്കോട്ടൈ വാലിബന്‍' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷമായിരിക്കും അനൂപ് സത്യന്റെ ചിത്രം ആരംഭിക്കുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മ്മിക്കുക.

anoop sathyan mohanlal movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES