Latest News

ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസെന്റ് അങ്കിളിനെ കണ്ടതും അച്ഛന്‍ തകര്‍ന്നുപോയി; സത്യന്‍ അന്തിക്കാട് ഇന്നസെന്റിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് അനൂപ് സത്യന്‍  

Malayalilife
 ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസെന്റ് അങ്കിളിനെ കണ്ടതും അച്ഛന്‍ തകര്‍ന്നുപോയി; സത്യന്‍ അന്തിക്കാട് ഇന്നസെന്റിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് അനൂപ് സത്യന്‍  

ലയാളികളെ ചിരിപ്പിച്ച കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തികാടിന്റെയും ഇന്നസെന്റിന്റേയും. നാടോടിക്കാറ്റ്, മഴവില്‍ക്കാവടി, പൊന്‍മുട്ടയിടുന്ന താറാവ്,  പിന്‍ഗാമി, ഭാഗ്യദേവത, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം,വിനോദയാത്ര അങ്ങനെ നീളുന്നതാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍. അതുകൊണ്ട് സത്യന് പ്രിയസുഹൃത്തിന്റെ വേര്‍പാട് താങ്ങാവുന്നതിലും അധികമാണെന്ന് ഉറപ്പ്.

പ്രിയസുഹൃത്തിനെ അവസാനമായി കാണാന്‍ സത്യന്‍ അന്തിക്കാട് എത്തിയപ്പോള്‍ മന്ത്രി സുനില്‍കുമാറിനെ ചേര്‍ത്തുപിടിച്ചാണ് പൊട്ടിക്കരഞ്ഞതും കണ്ടിരുന്നവര്‍ക്കും കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു.ഇപ്പോളിതാ അനൂപ് സത്യന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്..

ആരോഗ്യസ്ഥിതി വളരെ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്നസെന്റിനെ നേരില്‍ കാണാന്‍ അച്ഛന്‍ സത്യന്‍ അന്തിക്കാടിനൊപ്പം പോയപ്പോഴുളള അനുഭവമാണ് അനൂപ് ഫേസ്ബുക്കില്‍ കുറിച്ചത്. 

ഒരാഴ്ച മുമ്പായിരുന്നു ഇത് സംഭവിച്ചത്. ഇന്നസെന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിന്റെ തലേദിവസം. ഞങ്ങള്‍ എല്ലാവരും വളരെ ടെന്‍ഷനിലായിരുന്നു. എന്നാല്‍ എല്ലായപ്പോഴും ചെയ്യാറുളളതു പോലെ ഇന്നസെന്റ് അങ്കിള്‍ മരണത്തിന്റെ വാതിലോളം ചെന്ന് യു ടേണ്‍ എടുത്ത് തിരിച്ചു വരുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. അതിനുവേണ്ടി കാത്തിരുന്നാല്‍ മാത്രം മതിയെന്ന മട്ടില്‍.

നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസെന്റ് അങ്കിളിനെ കണ്ടതും അച്ഛന്‍ തകര്‍ന്നുപോയി. പക്ഷേ ആലീസ് ആന്റിയെയും സോനു ചേട്ടനെയും ഒന്നു ഉഷാറാക്കാന്‍ അച്ഛന്‍ പരമാവധി ശ്രമിച്ചു. അങ്കിളിന്റെ തമാശകള്‍ പറഞ്ഞ് അച്ഛന്‍ അവരെ ചിരിപ്പിക്കുകയും ചെയ്തു. അപ്പോഴായിരുന്നു അങ്കിളിന്റെ പേരക്കുട്ടികളായ ഇന്നുവും അന്നയും അപ്പാപ്പനെ കാണാന്‍ ആശുപത്രിയിലെത്തിയത്. അച്ഛന്‍ അവരെയും ചിരിപ്പിക്കാന്‍ നോക്കി.

തമാശ കേട്ട് ജൂനിയര്‍ ഇന്നസെന്റ് എന്ന് വിളിക്കുന്ന ഇന്നു ചിരിച്ചു എന്നാല്‍ അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. ഒടുവില്‍ ഡിപ്ലോമസി എല്ലാം ഉപേക്ഷിച്ച് അച്ഛന്‍ പറഞ്ഞു, ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്! ഇത്ര അടുപ്പം കാണിക്കുക... ഇത്രത്തോളം സ്നേഹിക്കുക... എന്നിട്ട് അവര്‍ ഒരിക്കലും മരിച്ചു പോകില്ലെന്ന് അവരെ വിശ്വസിപ്പിക്കുക... ഇതൊന്നും ആരും ചെയ്യരുത്. അനൂപ് കുറിച്ചു. 

 

anoop sathyan about innocent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES