Latest News

പിന്നെയും ചതി, ഇരയായി മനസ്സ് നഷ്ടപ്പെട്ടതും കണ്ണീര്‍ ഒഴുക്കുന്നതും ഞാന്‍; എനിക്ക് നിന്നെ മനസിലാവുന്നില്ല റാസിന്‍; നീ എങ്ങോട്ട് ആണ് ഒളിച്ചോടുന്നത്; പ്രണയം തകര്‍ന്നെന്ന പോസ്റ്റുമായി നടി അഞ്ജലി അമീര്‍

Malayalilife
പിന്നെയും ചതി, ഇരയായി മനസ്സ് നഷ്ടപ്പെട്ടതും കണ്ണീര്‍ ഒഴുക്കുന്നതും ഞാന്‍; എനിക്ക് നിന്നെ മനസിലാവുന്നില്ല റാസിന്‍; നീ എങ്ങോട്ട് ആണ് ഒളിച്ചോടുന്നത്; പ്രണയം തകര്‍ന്നെന്ന പോസ്റ്റുമായി നടി അഞ്ജലി അമീര്‍

മോഡല്‍ രംഗത്തും അഭിനയ രംഗത്തും ഏറെ ശ്രേദ്ധേയായ താരമാണ് അഞ്ജലി അമീര്‍. ട്രാന്‍സ് വുമണായ അഞ്ജലി താന്‍ കഷ്ടപ്പെട്ട് കടന്നുവന്ന വഴികളെ കുറിച്ച് എല്ലാം നേരെത്തെ മനസ് തുറന്നിരുന്നു. തുടര്‍ന്ന് 'പേരന്‍പ്' സിനിമയിലൂടെ അവര്‍ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സ്‌നേഹബന്ധത്തില്‍ നിരാശ പങ്കുകൊണ്ടുള്ളതാണ് പോസ്റ്റ്. അവരുടെ വാക്കുകള്‍.., 'എനിക്ക് നിന്നെ മനസിലാവുന്നില്ല റാസിന്‍, നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന്. ഞാന്‍ ഒരു പോസ്റ്റ് ഇട്ടു അത് സത്യം.

അത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റൊന്നും അല്ല. ഞാന്‍ പല പ്രാവശ്യം പറഞ്ഞതാണ് ഈ റിലേഷന്‍ ശരിയാവില്ല. ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോ ഒക്കെ, നീ എന്റെ കൂടെനിന്ന് പ്രചോദനം തന്നു. പക്ഷെ ഒരു പ്രശ്‌നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത ഒട്ടും നല്ലതല്ല. എന്റെ ലൈഫില്‍ പലരും വന്നുപോയിട്ടുണ്ട്. അവര്‍ക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്‌നേഹവുമാണ് ഞാന്‍ നിനക്ക് തന്നിരുന്നത്, ഇപ്പോ നിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല. 

ഒക്കെ അവസാനിപ്പിച്ചു ഞാന്‍ പോയപ്പോഴും വീണ്ടും മടങ്ങിവന്നത് നീ, ആണ് പിന്നെയും ഞാന്‍ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാന്‍ വിശ്വസിക്കും. അത് ഞാന്‍ വിഡ്ഡി ആയതുകൊണ്ടല്ല, മറിച്ച് അത്രയും ഞാന്‍ ഇഷ്ടപ്പെടുന്ന കൊണ്ടാ. ഇതൊക്കെ കണ്ട് എന്റെ വിഷമം കണ്ട് ചിലപ്പോ നീ ഹാപ്പി ആയിരിക്കും. പക്ഷേ നീ കാരണം ഞാന്‍ മരിച്ചുവീണാല്‍ ഒന്നോര്‍ക്കുക,  ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനഃസമാധാനവും ലഭിക്കില്ല. 

അവന്റെ ഭാഗം മാത്രം കേള്‍ക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും; നിങ്ങളുടെ മകന്‍ വേദനിക്കുന്നതിനേക്കാളും ഒരായിരം ഇരട്ടിയാണ് ഞാന്‍ ഇപ്പോള്‍ വേദനിക്കുന്നത്. ഇത്തിരി മനഃസാക്ഷി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് മനസിലാക്കുക. ഇതാണ് അഞ്ജലി അമീര്‍ സോഷ്യല്‍ മീഡിയായില്‍ പങ്ക് വച്ച വാക്കുകള്‍. ഈ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് താരത്തിനോട് കാര്യങ്ങള്‍ അന്വേഷിച്ച് മുന്‍പോട്ട് വന്നിരിക്കുന്നത്.

anjali ameer viral post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക