നടി ശ്രീദേവിയുടെ മകളാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. ശ്രീദേവി മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാന്‍വിയുടെ കണ്ണുകള്‍ ഈറനണിയാറുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കും കൂടുംബത്തിനുമൊപ്പം ബാല്യകാലം ചിലവിട്ട വസതി വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ജാന്‍വി.
താരം കുട്ടിക്കാലത്ത് താമസിച്ചിരുന്ന ചെന്നൈയിലെ വസതിയില്‍ താമസിക്കാനാണ് അവസരമുളളത്. പ്രമുഖ സൈറ്റായ എയര്‍ ബിഎന്‍ബിയിലൂടെയാണ് വസതിയില്‍ അതിഥിയായി എത്താന്‍ സാധിക്കുക.'ബോളിവുഡ് താരം ജാന്‍വിയെ പോലെ ജീവിക്കുക' എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങള്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജാന്‍വിയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഈ മാസം 12 മുതലാണ് ആരാധകര്‍ക്കായി വീട് തുറന്നുനല്‍കുന്നതെന്നാണ് വിവരം, ഒരു സമയം രണ്ട് അതിഥികള്‍ക്കാണ് ജാന്‍വിയുടെ വസതിയില്‍ താമസിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഇവര്‍ക്കായി ഒരു മുറിയും കുളിമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ താരം തിരഞ്ഞെടുക്കുന്ന അതിഥികള്‍ക്ക് പ്രത്യേക ഓഫറുകളും സൈറ്റില്‍ പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ദിവസം മുഴുവനും ജാന്‍വിയുമായി സമയം ചെലവഴിക്കാനും സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും അവസരമുണ്ട്. അതിഥികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളും താരത്തിന്റെ പ്രിയ ഭക്ഷണമായ ഗീ പൊടി റൈസും പാല്‍കോവയും കഴിക്കാനും ഓഫറുകളുണ്ട്. അവിടെ വച്ച് ജാന്‍വിയുടെ അമ്മയും നടിയുമായ ശ്രീദേവി പഠിപ്പിച്ച നാടന്‍ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളും താരം പങ്കുവയ്ക്കും.
എയര്‍ ബിഎന്‍ബിയില്‍ ജാന്‍വി ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'എന്റെ കുട്ടിക്കാലത്ത് അവധി സമയങ്ങളില്‍ ഏ?റ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിച്ച വീടാണിത്. കുടുംബത്തോടൊപ്പം ചെലവഴിച്ച സ്ഥലമാണിത്. ഇത് പവിത്രമായ സ്ഥലമാണ്. അതിനാല്‍ തന്നെ എന്റെ ആരാധകര്‍ക്കും ഈ അവസരം ഉണ്ടാകണം. കുറച്ച് അതിഥികള്‍ക്കായി ഞാന്‍ വീട് ഒരുക്കുകയാണ്. കപൂര്‍ കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാം. നിങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താം, ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിക്കാം, യോഗ ചെയ്യാം, എന്റെ അമ്മയുടെ നാടന്‍ സൗന്ദര്യ സംരക്ഷണ രീതികള്‍ പരിചയപ്പെടാം. ഇതെല്ലാം എനിക്ക് നിങ്ങളോടൊപ്പം പങ്കുവയ്ക്കണം'- ജാന്‍വി കുറിച്ചു.
നാല് ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന വസതി ശ്രീദേവിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയത്. ജാന്‍വിയെ കൂടാതെ മറ്റ് 11 പ്രമുഖ വ്യക്തികളും ഇത്തരത്തിലുളള സ്ഥലങ്ങള്‍ സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി എയര്‍ ബിഎന്‍ബി സന്ദര്‍ശിക്കുക.