ബോബി ചെമ്മണ്ണൂരുമായുള്ള കേസിനും വിവാദങ്ങള്‍ക്കുമിടെ വീണ്ടും ഉദ്ഘാടനങ്ങളില്‍ സജീവമായി നടി ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഗൗണില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി എത്തിയ ഹണിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹണി റോസിനെ കാണാന്‍ വന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു. അതും പെണ്‍കുട്ടികള്‍. രാജകുമാരിയെ പോലെ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ഹണി റോസിനെ വീഡിയോയില്‍ കാണാം.സമീപകാലത്ത് കേരളക്കരയില്‍ ഏറെ ചലനം സൃഷ്ടിച്ച സംഭവം ആയിരുന്നു ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ മോശം പരാമര്‍ശവും അറസ്റ്റും. ഹണിയുടെ പരാതിയില്‍ ബോബിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയും പിന്നാലെ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
'റേച്ചല്‍' എന്ന സിനിമയാണ് ഹണി റോസിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ജനുവരി 10ന് റിലീസ് ചെയ്യാനിരുന്ന സിനിമ ആണെങ്കിലും ടെക്‌നിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടി വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയുടെ റോളിലാണ് ഹണി റോസ് എത്തുന്നത്.