Latest News

ആരാധകനായ കുട്ടിയെ പിടിച്ചു തള്ളി; പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻഖാൻ; താരത്തെ വിമർശിച്ചും അഭിനന്ദിച്ചും സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

Malayalilife
ആരാധകനായ കുട്ടിയെ പിടിച്ചു തള്ളി; പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻഖാൻ; താരത്തെ വിമർശിച്ചും അഭിനന്ദിച്ചും സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ നടപടിയിൽ വിമർശനവും അഭിനന്ദനവും. തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയർ ചടങ്ങിൽ പങ്കെടുത്ത ശേഷം കാറിൽ കയറാൻ വരുന്നതിനിടെ താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്നത്. ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

താരത്തെ കാണാൻ തടിച്ചു കൂടിയ ആരാധക വൃന്ദത്തെ നിയന്ത്രിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. അതിനിടയിൽ തള്ളികടക്കാൻ ശ്രമിച്ച ഒരു കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ നെഞ്ചിൽ പിടിച്ച് തള്ളുകയെന്നായിരുന്നു. അതേസമയം ആരാധകർക്കിടയിലൂടെ മുന്നോട് നടന്ന താരം ഇതു കണ്ട് പൊടുന്നനെ തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വീഡിയോയിൽ നിന്നും വ്യതമാകുന്നത്.

കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപെടുന്ന വ്യക്തിയാണ് സൽമാൻ. എന്തായാലും താരത്തിന്റെ ഈ പ്രതികരണത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം താരത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ചും പ്രശംസ്ച്ചും നിരവധിപേർ എത്തുന്നുണ്ട്. ഇതാദ്യമായല്ല പൊതുമധ്യത്തിലെ മോശം പെരുമാറ്റത്തിന് താരത്തിന് വിമർശനം നേരിടേണ്ടി വരുന്നത്. സൽമാൻ ഫോൺ തട്ടിപ്പറിച്ചെന്ന് ആരോപിച്ച് ഈ വർഷമാദ്യം ഒരു മാധ്യമപ്രവർത്തകൻ പരാതി നൽകിയിരുന്നു.

മുംബൈയിലെ ഒരു റോഡിൽ കൂടി സൈക്കിൾ ഓടിക്കുകയായിരുന്ന സൽമാന്റെ വീഡിയോ റെക്കോർഡ് ചെയ്തതാണ് താരത്തെ അന്ന് അരിശം പിടിപ്പിച്ചത്.അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഭാരതാണ് സൽമാന്റെ പുതിയ ചിത്രം. കത്രീന കൈഫ് ആണ് ചിത്രത്തിൽ സൽമാന്റെ നായികയായെത്തുന്നത്

angry khan slap his guard in public

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES