Latest News

റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് തുറന്ന് പറഞ്ഞപ്പോള്‍ ഇടി, തൊഴി ഒക്കെ കിട്ടി; ഒരിക്കല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ എവിടെയാണ് എത്തുന്നതെന്ന് പറയാനാകില്ല; വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല; കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് അനാര്‍ക്കലി മരയ്ക്കാര്‍

Malayalilife
റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് തുറന്ന് പറഞ്ഞപ്പോള്‍ ഇടി, തൊഴി ഒക്കെ കിട്ടി; ഒരിക്കല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ എവിടെയാണ് എത്തുന്നതെന്ന് പറയാനാകില്ല;  വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല; കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് അനാര്‍ക്കലി മരയ്ക്കാര്‍

ആനന്ദ'ത്തില്‍ ദര്‍ശന എന്ന കഥാപാത്രത്തിനു ചിരിയുടെ നിലാവഴകും യുവത്വത്തിന്റെ തുടിപ്പും പകര്‍ന്ന് നലികുയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍.സിനിമാരംഗത്തെ അത്ര സജീവമല്ലാത്ത അനാര്‍ക്കലി സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്. അടുത്തിടെ ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ നടിയുടെ അഭിമുഖത്തിലെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒക്കെ നടി മനസ് തറന്നും. സിനിമാ പ്രേമത്തിന്റെ പേരില്‍ കാസ്റ്റിങ് കൗച്ചിന് വഴങ്ങിപ്പോകുന്നവരുണ്ടെന്നും എന്നാല്‍ തനിക്കിതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അനാര്‍ക്കലി പറഞ്ഞു.കാസ്റ്റിങ് കൗച്ച് സിനിമ രംഗത്തെ വിവാദ വിഷയമാണ്. എന്നാല്‍ എപ്പോഴാണ് കാസ്റ്റിങ് കൗച്ച് വരുന്നതെന്ന് ചിന്തിക്കുകയാണെന്നും നടി പറഞ്ഞു. ഇത്തരത്തില്‍ ഒരു സന്ദര്‍ഭം വന്നാല്‍ എങ്ങനെയാണ് താന്‍ അത് ഡീല്‍ ചെയ്യുക എന്ന് അറിയാന്‍ വേണ്ടിയാണ് ഈ ചിന്തയെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ സിനിമയില്‍ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

'' ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,'' അനാര്‍ക്കലി പറഞ്ഞു.

ഒരു പെണ്‍ക്കുട്ടി ബന്ധത്തില്‍ നിന്ന് വിട്ട് പോകുന്നതിനെ തേപ്പ് എന്ന് വിശേഷിപ്പിക്കിന്നതിനോട് തനിയ്ക്ക് യോജിപ്പില്ല. സ്വാഭാവികമായും ആണിനായാലും പെണ്ണിനായാലും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകും. താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ട്, അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് അമ്മ അന്ന് നല്‍കിയ ഉപദേശമെന്നും നടി പറയുന്നു.

കാമുകന് വേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കും. നമുക്ക് കൂടി ഗുണമാകുന്ന കാര്യമാണെങ്കില്‍ മാറ്റി വയ്ക്കും. എന്നാല്‍ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആരേയും പ്രണയിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ , ഓക്കെ ഭായ് എന്ന് താന്‍ പറയുമെന്നു നടി പറഞ്ഞു.

anarkali marikar says about casting couch and relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES