Latest News

മറുപടി പറയാനാണെങ്കില്‍ 14 വര്‍ഷത്തെ ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടി വരും;  എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മൂന്ന് ശതമാനം പോലും ശരിയല്ലാത്ത കാര്യങ്ങള്‍; മകള്‍ പാപ്പുവിനെ ബാധിച്ചാല്‍ ഞാന്‍ പ്രതികരിക്കും; അമൃതയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
മറുപടി പറയാനാണെങ്കില്‍ 14 വര്‍ഷത്തെ ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടി വരും;  എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മൂന്ന് ശതമാനം പോലും ശരിയല്ലാത്ത കാര്യങ്ങള്‍; മകള്‍ പാപ്പുവിനെ ബാധിച്ചാല്‍ ഞാന്‍ പ്രതികരിക്കും; അമൃതയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ലയാളികളുടെ പ്രിയ താരവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരവുമായി ഗായിക് അമൃത സുരേഷ്. താരവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇതിലധികവും വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഒരു തരത്തിലും അമൃത തന്റെ അഭിപ്രായമോ വിമര്‍ശനങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.അമൃത തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും എന്നാല്‍ മകളെ ബാധിച്ചാല്‍ താന്‍ പ്രതികരിക്കുമെന്നും ഗായിക അമൃത സുരേഷ് വ്യക്തമാക്കിയിരിക്കുകയാണ്. അമൃതയുടെയും അനിയത്തിയും ഗായികയുമായ അഭിരാമിയുടെയും യൂട്യൂബ് ചാനലായ അമൃതംഗമയയിലൂടെയാണ് ഗായികയുടെ പ്രതികരണം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ വിഡിയോ ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. 

അമൃത അങ്ങനെ ചെയ്തു, പണം തട്ടിയെടുത്തു, പറ്റിച്ചു എന്നിങ്ങനെ ഒരുപാട് ആരോപണങ്ങള്‍ എനിക്കെതിരെ ഉയര്‍ന്നു. ഒന്നിനോടും ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുപടി പറയാനാണെങ്കില്‍ 14 വര്‍ഷത്തെ ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടി വരും. രണ്ട് കൈകളും കൂട്ടിയടിച്ചാല്‍ മാത്രമല്ലേ ശബ്ദമുണ്ടാകൂ. ഒരു പ്രശ്‌നത്തെ വലിയ പ്രശ്‌നമാക്കേണ്ട എന്നുകരുതിയാണ് എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. മകള്‍ പാപ്പുവിനെ ഓര്‍ത്ത് എല്ലാത്തിലും മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ എപ്പോഴെങ്കിലും എന്റെ പാപ്പുവിനെ ബാധിച്ചു തുടങ്ങിയാല്‍ അപ്പോള്‍ ഞാന്‍ പ്രതികരിക്കും. 

എനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മൂന്ന് ശതമാനം പോലും സത്യമില്ല. എന്നെയും എന്റെ കുടുംബത്തെയും നശിപ്പിക്കാന്‍ ശ്രമിക്കും പോലെയാണ് ചിലര്‍ ഓരോന്ന് ഉന്നയിക്കുന്നത്. എന്നിട്ടും ഞാന്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് മകള്‍ പോലും എന്നോടു ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്നോട് അടുപ്പമുള്ള ചിലര്‍ പറയാറുണ്ട് ആരോപണങ്ങളില്‍ നിശബ്ദത പാലിക്കേണ്ട, പ്രതികരിച്ചു തുടങ്ങണമെന്ന്. അവര്‍ വലിയ പിന്തുണയോടെ കൂടെ നില്‍ക്കുന്നുണ്ട്. പരിധിവിട്ട് ആരോപണങ്ങള്‍ ബാധിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പ്രതികരിക്കും', അമൃത സുരേഷ് പറഞ്ഞു.

അമൃത സുരേഷിന്റെ വാക്കുകളിലേക്ക്...

ഓരോന്നിനും മറുപടി പറയാന്‍ ആണെങ്കില്‍ നമുക്കൊരു 14 വര്‍ഷം തുടങ്ങിയുളള മറുപടികള്‍ പറയാനുണ്ട്. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ ഒരു ഭാഗത്തെ കാര്യങ്ങള്‍ അല്ലാതെ, ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുപാട് ആരോപണങ്ങള്‍ എന്റെ പേരില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരു കാര്യത്തിനും ഞാന്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇപ്പോഴം ഉത്തരം കൊടുക്കാതെ മാറിയിരിക്കുന്നതിന്റെ കാരണം, എന്റെ മകളെ ഓര്‍ത്ത് കൊണ്ടും ഒരു പ്രശ്‌നത്തെ വലിയ പ്രശ്‌നമാക്കേണ്ടെന്ന് കരുതിയുമാണ്'.

എന്നാല്‍ എന്നെങ്കിലും ഇത് എന്റെ മകള്‍ പാപ്പുവിനെ ബാധിച്ചാല്‍ ഞാന്‍ പ്രതികരിക്കും. എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മൂന്ന് ശതമാനം പോലും ശരിയല്ലാത്ത കാര്യങ്ങളാണ്. ഞാന്‍ എന്നൊരു വ്യക്തിയെ, കുടുംബത്തെ നശിപ്പിക്കുക എന്ന രീതിയിലുള്ള ആരോപണങ്ങളാണ് വ്യക്തിപരമായിട്ടോ ഗ്രൂപ്പായിട്ടോ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ പറയുന്നത് അല്ല ഞാനോ എന്റെ കുടുംബമോ'.

'പാപ്പു വരെ എന്റെടുത്ത് പറഞ്ഞു തുടങ്ങി, എന്തിനാണ് അമ്മ ഇങ്ങനെ സയലന്റായിരിക്കുന്നതെന്ന്. എന്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങള്‍ക്കും സാക്ഷി എന്ന് പറയുന്നത് കുഞ്ഞാണെങ്കിലും എന്റെ മകളാണ്. പിന്നെ എന്റെ കൂടെയുള്ള കുറച്ച് പേരുമാണ്. അമ്മ പ്രതികരിക്കണം, അമ്മ ഇങ്ങനെയല്ല എന്ന് മകള്‍ വരെ പറഞ്ഞു തുടങ്ങി. തന്നെ അറിയാവുന്ന ചിലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട് പ്രതികരിക്കാന്‍'- അമൃത പറഞ്ഞു.

ആരോപണങ്ങള്‍ ഒരു പരിധി വിട്ടാല്‍ തീര്‍ച്ചയായും പ്രതികരിക്കുമെന്നും അമൃത സുരേഷ് വ്യക്തമാക്കുന്നു. അതേസമയം, അമൃത പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു ലക്ഷത്തില്‍ കൂടിതല്‍ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ അമൃതയ്ക്ക് പിന്തുണ അറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

amruta suresh on cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES