Latest News

സങ്കടം താങ്ങാനാവാതെ അമൃതയും അനിയത്തി അഭിരാമിയും; ഓടിനടന്ന് കാര്യങ്ങള്‍ നോക്കി നടത്തി ഗോപിസുന്ദര്‍; അമ്മൂമ്മയ്‌ക്കൊപ്പം സങ്കടത്തോടെ കൊച്ചുമകള്‍ പാപ്പു; പി ആര്‍ സുരേഷിന്റെ മൃതദേഹം പച്ചാളം ശ്മാശാനത്തില്‍ സംസ്‌കരിക്കും

Malayalilife
topbanner
സങ്കടം താങ്ങാനാവാതെ അമൃതയും അനിയത്തി അഭിരാമിയും; ഓടിനടന്ന് കാര്യങ്ങള്‍ നോക്കി നടത്തി ഗോപിസുന്ദര്‍; അമ്മൂമ്മയ്‌ക്കൊപ്പം സങ്കടത്തോടെ കൊച്ചുമകള്‍ പാപ്പു; പി ആര്‍ സുരേഷിന്റെ മൃതദേഹം പച്ചാളം ശ്മാശാനത്തില്‍ സംസ്‌കരിക്കും

പ്രതീക്ഷിതമായി വിട പറഞ്ഞ് പോയ അച്ഛന്റെ വിയോഗം താങ്ങാനാവാതെ നില്ക്കുന്ന അമൃതയുടെയും അനിയത്തി അഭിരാമിയുടെയും ഭാര്യ ലൈലയുടെയും മുഖങ്ങള്‍ സോഷ്യല്‍മീഡിയെയും സങ്കട കടലിലാക്കുകയാണ്.ഓടക്കുഴല്‍ കലാകാരനും ഗായകരായ അമൃതയുടെയും അഭിരാമിയുടെയും പിതാവുമായ പി.ആര്‍.സുരേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുണ്ടായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

നെഞ്ചുതകര്‍ന്നു കരഞ്ഞ ഭാര്യ ലൈലയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഏറെ പ്രയാസപ്പെട്ടു. അച്ഛന്റെ ദേഹത്തു മാറി മാറി ചുംബിച്ചു പൊട്ടിക്കരഞ്ഞ അമൃതയും അഭിരാമിയും ചുറ്റുമുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അമൃതയെ ചേര്‍ത്തുപിടിച്ച് ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. മുത്തച്ഛന്റെ വിയോഗത്തില്‍ വാവിട്ടു കരയുന്ന അമൃതയുടെ മകള്‍ പാപ്പു എന്ന അവന്തികയും നോവുന്ന കാഴ്ചയായി. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.പിതാവിന്റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. 'ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ' എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്.

സ്ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഗായിക അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവുംപ്രേക്ഷകര്‍ക്ക് പ്രിയങ്കരര്‍ ആയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത എത്തിയപ്പോള്‍ മുതല്‍ കണ്ടു തുടങ്ങിയതാണ് അമൃതയുടെ അച്ഛനെയും അമ്മയെയും. മകളുടെ സംഗീത സ്‌നേഹത്തെ ആവോളം പ്രശംസിച്ച പിതാവായിരുന്നു പി ആര്‍ സുരേഷ്. മക്കളെ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചു ജീവിക്കാന്‍ വിട്ട പിതാവിന് എന്നും സ്‌നേഹം സംഗീതത്തോട് ആയിരുന്നു.

പിന്നീട് സഹോദരി അഭിനയരംഗത്തേക്കും, പിന്നണി ഗാനരംഗത്തേക്കും അമൃതയ്ക്ക് ഒപ്പം എത്തിയപ്പോള്‍, ഓടക്കുഴല്‍ വിദ്വാനായ സുരേഷ് മക്കള്‍ക്ക് ഒപ്പം നിഴലായി ഉണ്ടായിരുന്നു. ഇന്ന് അദ്ദേഹം ഓര്‍മായാകുമ്പോള്‍ സുരേഷിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം ആകുകയാണ്. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളായിരുന്നും സുരേഷും ലൈലയും. സംഗീതം തന്നെയായിരുന്നു ഇവരെ ഒരുമിപ്പിച്ചതും.

അച്ഛന്റെ പുല്ലാങ്കുഴലില്‍ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കല്‍ ജെബി ജങ്ഷനില്‍ പങ്കെടുക്കവേ അമൃത പറഞ്ഞിരുന്നു. ഞാന്‍ ഒരു ക്രൈസ്തവ കുടുംബത്തില്‍ നിന്നുള്ള ആളാണ്. മുരളി ഗാനം കേട്ടിട്ടാണോ സുരേഷിലേക്ക് പോയത് എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അതേ എന്ന മറുപടിയാണ് ലൈല നല്‍കിയത്. ഞങ്ങളുടെ ചര്‍ച്ചില്‍ ഒരു കൊയര്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഒരിക്കല്‍ കലാഭവനില്‍ നിന്നും ഒരു പ്രോഗ്രാം ഉണ്ടായി. അങ്ങനെ വന്നു കണ്ടു ഇഷ്ടപ്പെട്ടതാണ്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു എന്നാണ് അമൃത പറയുന്നത്. എന്നാല്‍ അങ്ങനെ അല്ല എന്നാണ് സുരേഷ് പറയുന്നത്. ലൈലക്ക് കല്യാണ ആലോചന വരുന്നു എന്ന് കേട്ടപ്പോള്‍ പോയി രെജിസ്റ്റര്‍ ചെയ്‌തേയാണെന്ന് സുരേഷ്.

ബന്ധത്തെക്കുറിച്ച് ലൈലയുടെ വീട്ടില്‍ അറിയില്ലായിരുന്നു, എന്റെ വീട്ടില്‍ ചെറുതായി അറിയാം- സുരേഷ് പറയുന്നു. അവരുടെ വീട്ടില്‍ അറിയാന്‍ തുടങ്ങിയപ്പോളേക്കും തട്ടിക്കൊണ്ട് വരേണ്ടി വന്നു. അന്ന് നല്ല ഉഴപ്പില്‍ നടക്കുന്ന സമയം ആയിരുന്നു. തട്ടിക്കൊണ്ട് വരുന്ന വഴിക്ക് ഈ ചാര്‍ജ് ചെയ്യുന്ന സഥലങ്ങള്‍ ഉണ്ട്, പറഞ്ഞാല്‍ മനസിലാകും എന്ന് കരുതുന്നു. അങ്ങനെ ചാര്‍ജ് ചെയ്ത് ചാര്‍ജ് ചെയ്ത് വീട്ടില്‍ എത്തി- പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു.

മ്യൂസിക്ക് ആണ് ഇഷ്ടപെട്ടത് എങ്കിലും സ്വഭാവം പരസ്പരം ഇഷ്ടം ആയിരുന്നു. കോളേജില്‍ സംഘടനാപ്രവര്‍ത്തനം ഒക്കെ ഉണ്ടായിരുന്നു ലൈലക്ക്. ചിലപ്പോ അതിന്റെ ധൈര്യത്തില്‍ ചാടിയത് ആകാം എന്നാണ് അന്ന് സുരേഷ് പറഞ്ഞു. മക്കളുടെ അടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ട്. അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല. ആളുകളുടെ സംശയം ആണ് അമൃതയുടെ വിവാഹം പ്രണയം ആണോ എന്ന്. എന്നാല്‍ പ്രേമത്തിന് മുന്‍പ് വന്നു പെര്‍മിഷന്‍ ചോദിച്ചിരുന്നുവെന്നായിരുന്നു പിതാവ് പറഞ്ഞ്. ഈ വിവാഹം തകര്‍ന്നപ്പോള്‍ ചില പക്വത കുറവുകള്‍ ഉണ്ടായെന്നും ഈ പിതാവ് പറഞ്ഞിരുന്നു.

അതേസമയം അഭിരാമിക്ക് പ്രണയം വന്നു തുറന്നുപറയാനുള്ള അവസ്ഥ കൊടുത്തിട്ടുണ്ടെന്നും സുരേഷ് പഞ്ഞിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സുരേഷ് ലോകത്തോട് വിടവാങ്ങിയത്. സ്‌ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുരേഷ്. അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച 11 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും.


Read more topics: # അമൃത സുരേഷ്
amrutha suresh father passed

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES