Latest News

അമൃതയും ഗോപി സുന്ദറും വേര്‍പിരിയലിലേക്കോ?  ചര്‍ച്ചയായി ഗോപി സുന്ദറിന്റെ പേജിലെ മാറ്റങ്ങള്‍; പ്രണയം തുറന്ന് പറഞ്ഞ പോസ്റ്റ് പോലും പിന്‍വലിച്ച് സംഗീത സംവിധായകന്‍

Malayalilife
അമൃതയും ഗോപി സുന്ദറും വേര്‍പിരിയലിലേക്കോ?  ചര്‍ച്ചയായി ഗോപി സുന്ദറിന്റെ പേജിലെ മാറ്റങ്ങള്‍; പ്രണയം തുറന്ന് പറഞ്ഞ പോസ്റ്റ് പോലും പിന്‍വലിച്ച് സംഗീത സംവിധായകന്‍

ലയാളികള്‍ക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. തങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല. ഇതോടെയാണ് വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായത്. 
ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്.

പ്രമുഖ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികയാണ് അമൃത സുരേഷ്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം ബാലയെ വിവാഹം ചെയ്‌തെങ്കിലും പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ബാലയുമായി അകന്ന ശേഷം അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി.

amrutha and gopi sundar seperate reports

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക