Latest News

സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്; എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല; എനിക്ക് എന്നെക്കുറിച്ച് മാത്രമാണ് പറയാന്‍ കഴിയുക;മഞ്ജു ഡബ്ല്യുസിസിയില്‍ സജീവമല്ലാത്തതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് പാര്‍വ്വതി തിരുവോത്തിന്റെ മറുപടി

Malayalilife
 സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്; എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല; എനിക്ക് എന്നെക്കുറിച്ച് മാത്രമാണ് പറയാന്‍ കഴിയുക;മഞ്ജു ഡബ്ല്യുസിസിയില്‍ സജീവമല്ലാത്തതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് പാര്‍വ്വതി തിരുവോത്തിന്റെ മറുപടി

ബ്ല്യുസിസി സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ സംഘടനയില്‍ സജീവമല്ലാത്തതിന്റെ കാരണം എന്താണെന്നുള്ള ചോദ്യത്തിന് പാര്‍വതി തിരുവോത്ത് നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. 

മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാന്‍ എന്നോട് ചോദ്യം ചോദിക്കുന്നത് ശരിയല്ല. എനിക്ക് എന്റെ കാര്യങ്ങളെ പറയാന്‍ കഴിയൂ. അവരോടുള്ള ചോദ്യങ്ങള്‍ അവര്‍ക്കു നേരെയാണ് ഉന്നയിക്കേണ്ടതെന്നാണ് പാര്‍വതി തിരുവോത്ത് വ്യക്തമാക്കിയത്.

'അത് നിങ്ങള്‍ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെക്കുറിച്ച് സംസാരിക്കേണ്ടയാള്‍ ഞാനല്ല. എല്ലായ്‌പ്പോഴും എന്നോടു തന്നെ ഈ ചോദ്യം ചോദിക്കുന്നത് ന്യായമല്ലെന്ന് എനിക്കു തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് എന്നോടു ചോദിക്കുന്നത് ? അവരോടല്ലേ ഇതു ചോദിക്കേണ്ടത് ? നിങ്ങള്‍ക്ക് അവരുടെ അഭിമുഖങ്ങള്‍ ലഭിക്കില്ല എന്നൊന്നും ഇല്ലല്ലോ. പക്ഷേ വളരെ സൗകര്യപ്രദമായി, സുഖകരമായി നിങ്ങള്‍ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ഇത് ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
 

എന്തുകൊണ്ടാണ് ഈ സ്‌പേസ് നിങ്ങള്‍ സംസാരിക്കാന്‍ അധികം അവസരം ലഭിക്കാത്ത ആളുകള്‍ക്ക് കൊടുക്കാത്തത്? എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ അവരോടു ചോദിക്കുമ്പോള്‍ അവര്‍ എന്തു മറുപടിയാണ് നല്‍കുന്നത് ? ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവന്‍ മാധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. നിങ്ങള്‍ മാധ്യമങ്ങളാണ്, നിങ്ങള്‍ അന്വേഷകരാണ്, സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്. എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല. എനിക്ക് എന്നെക്കുറിച്ച് മാത്രമാണ് പറയാന്‍ കഴിയുക. മറ്റൊരാളെക്കുറിച്ചോ അവരുടെ അഭിപ്രായങ്ങളെക്കുറിച്ചോ എന്നോടു ചോദിക്കുന്നത് ന്യായമല്ലെന്നും- പാര്‍വതി തിരുവോത്ത് പറയുന്നു.
       

parvathy thiruvothu about manju warrier in wcc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES