Latest News

സജിന്‍-അനശ്വര കോമ്പോ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്; യൂട്യൂബില്‍ ട്രെന്‍ഡിംഗായി 'ബേബി ബേബി'; 'പൈങ്കിളി' ഫെബ്രുവരി 14ന് 

Malayalilife
 സജിന്‍-അനശ്വര കോമ്പോ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്; യൂട്യൂബില്‍ ട്രെന്‍ഡിംഗായി 'ബേബി ബേബി'; 'പൈങ്കിളി' ഫെബ്രുവരി 14ന് 

സമീപ കാലങ്ങളില്‍ റിലീസായ മലയാള സിനിമകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഫഹദ് ഫാസില്‍ നായകനായ 'ആവേശം' എന്ന ചിത്രത്തിലെ അമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ജനപ്രീതി നേടിയ താരമാണ് സജിന്‍ ഗോപു. സജിന്‍ ഗോപുവിനെ കേന്ദ്ര കഥാപാത്രമാക്കി 'ആവേശം' ടീം വെള്ളിത്തിരയി ലെത്തിക്കുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

സജിന്‍ ഗോപുവിനോടോപ്പം അനശ്വര രാജനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. 'ബേബി ബേബി' എന്ന ഗാനമാണ് പുറത്ത് വന്നത്. '36 വയതിനിലെ' എന്ന സിനിമയിലെ 'വാടി രാസാത്തി' എന്ന ഗാനം പാടി ശ്രദ്ധേ നേടിയ ലളിത വിജയകുമാറും (ഗായകന്‍ പ്രദീപ് കുമാറിന്റെ അമ്മ) ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ഈണം നല്‍കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 14നാണ് റിലീസിനായി ഒരുങ്ങുന്നത്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവന്‍ രചന നിര്‍വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും പൈങ്കിളിക്കുണ്ട്. 

ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിന്‍ ഗോപു എത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് താരം നായകനാകുന്നത്. ചന്തു സലിംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആഷിഖ് അബു ,ദിലീഷ് പോത്തന്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, വിഷ്ണു നാരായണന്‍ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആര്‍ ഡി. എക്‌സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

 അര്‍ജുന്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യും മഷര്‍ ഹംസ, മേക്കപ്പ് ആര്‍ജി വയനാടന്‍, എക്‌സി.പ്രൊഡ്യൂസര്‍ മൊഹ്‌സിന്‍ ഖായീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിമല്‍ വിജയ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ശ്രീരാജ് എസ്.വി, ഗാനരചന വിനായക് ശശികുമാര്‍, വിതരണം ഭാവന സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടര്‍ അരുണ്‍ അപ്പുക്കുട്ടന്‍, സ്റ്റണ്ട് കലൈ കിങ്‌സണ്‍, സ്റ്റില്‍സ് രോഹിത് കെ.എസ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, അസോ.ഡയറക്ടര്‍മാര്‍ അഭി ഈശ്വര്‍, ഫൈസല്‍ മുഹമ്മദ്, വിഎഫ്എക്‌സ് ടീം വിഎഫ്എക്‌സ് സ്റ്റുഡിയോ, കോറിയോഗ്രാഫര്‍ വേദ, പിആര്‍ഒ ആതിര ദില്‍ജിത്ത്

Read more topics: # പൈങ്കിളി'
Baby Baby Promo Video Painkili Sajin Gopu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES