അമല പോളിന് ഇത് എന്തിന്റെ സൂക്കേടാ..? കാണിച്ച് കൂട്ടുന്നത് കണ്ട് അമ്പരന്ന് ആരാധകര്‍

Malayalilife
topbanner
അമല പോളിന് ഇത് എന്തിന്റെ സൂക്കേടാ..? കാണിച്ച് കൂട്ടുന്നത് കണ്ട് അമ്പരന്ന് ആരാധകര്‍

ലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ വെന്നികൊടി പാറിച്ച നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മെഗാ സ്റ്റാറുകളെക്കാള്‍ ആരാധകരാണ് താരത്തിനുള്ളത്. ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിലും മറ്റും താരം സജീവമാണ്. അതുകൊണ്ട് തന്നെ അമല പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമല പോള്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മലയാളി ആണെങ്കിലും പാശ്ചാത്യ വസ്ത്രങ്ങളും ഗ്ലാമര്‍ വസ്ത്രങ്ങളിലുമാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. എഎല്‍ വിജയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച ശേഷം മറ്റൊരാളെ പ്രണയിച്ച അമല ഇപ്പോള്‍ കാമുകനൊപ്പം പോണ്ടിച്ചേരിയില്‍ ലളിതജീവിതം നയിക്കുകയാണ്. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് നടി വ്യക്തമാക്കിയിരുന്നു. ഹിമാലയന്‍ യാത്രയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് അമല വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ബെന്‍സ് കാര്‍ വിറ്റ നടി ആഡംബരജീവിതവും ഉപേക്ഷിച്ചിരുന്നു.

 താരം ഒറ്റയ്ക്ക് നടത്തിയ ഹിമാലയന്‍ യാത്രയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരത്തിലൊരു സാഹസികതയുടെ ചിത്രങ്ങളാണ് നടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന താരം വലിയൊരു പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതാണ് ചിത്രങ്ങളിലുള്ളത്.

വളരെ അപകടം പിടിച്ച വെള്ളക്കെട്ടിന് മുകളിലൂടെയാണ് നടിയുടെ സാഹസികത. എന്ന കൊല്ലുന്ന എല്ലാം ആണ് ഞാന്‍ ജീവനോടെയുള്ളതെന്ന് എന്നെ തോന്നിപ്പിക്കുന്നതെന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ചത്. മരിക്കരുതെന്നും അമലയെ ഞങ്ങള്‍ക്ക് വേണമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ഇത്തരം സാഹസികതകള്‍ ജീവന് ഭീഷണിയാണെന്നും നടിക്ക് എന്തിന്റെ സൂക്കേടാണെന്നുമായിരുന്നു ചിലരുടെ കമന്റ്.

Read more topics: # amala poul,# swimming were,# viral pics
amala poul swimming wear viral pics

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES