നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗ്ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പോള്‍ വര്‍ഗീസിന്റെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയില്‍ കൊച്ചിയില്‍ നടക്കും.
ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ താരത്തിന്റെ പിതാവിന്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്.
കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നടക്കും. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ മകനാണ്.