Latest News

സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ.സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു; ആദാരഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍

Malayalilife
 സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ.സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു; ആദാരഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം. അമിത രക്തസ്രാവമാണു മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു.

ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2010 ല്‍, ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാര്യ: പരേതയായ എസ്. ഹേമലത. മക്കള്‍: ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ്, മഹാരാജാസ് കോളജ് അധ്യാപിക അനുപ. മരുമക്കള്‍: ചലച്ചിത്രതാരം 
ജ്യോതിര്‍മയി, തിരക്കഥാകൃത്തും നാടകപ്രവര്‍ത്തകനുമായ ഗോപന്‍ ചിദംബരം. 

സി ആര്‍ ഓമാനക്കുട്ടന് ആദരാഞ്ജലി അര്‍പ്പിക്കാനായി മമ്മൂക്കയടക്കമുള്ള താരങ്ങള്‍ എത്തുന്നുണ്ട്.

amal neerads father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES