നിവിന്‍ പോളി നായകനായെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമം. നിവിന്‍ പോളി പ്രേക്ഷകരുടെ പ്രിയങ്കരനായപ്പോള്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും പ്രേമത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചു. നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്നതിനായി സിനിമാ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഇതാ നിവിന്‍ പോളിയുമായുള്ള അടുത്ത സിനിമയുടെ സാധ്യതകള്‍ അല്‍ഫോണ്‍സ് പുത്രന്‍ പുറത്തുവിട്ടതാണ് ആരാധകര്‍ നിലവില്‍ ചര്‍ച്ചയാക്കുന്നത്.
അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് നിവിന്‍ പോളി മറുപടി നല്‍കുകയായിരുന്നു. മച്ചാനേ നമുക്ക് ഇനി അടുത്ത സിനിമ മികച്ചതാക്കേണ്ടേ എന്ന അര്‍ഥത്തിലായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റ്. ഉറപ്പല്ലേ എന്നായിരുന്നു നിവിന്റെ മറുപടി. എപ്പോഴേ ഞാന്‍ റെഡിയെന്നും താരം ഫോട്ടോയ്ക്ക് കമന്റായി എഴുതിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നിവിനൊപ്പം 'നേരം' സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്തത് എന്ന തോന്നിപ്പിക്കുന്ന ഒരു ചിത്രം സ്റ്റോറിയായി പങ്കുവച്ച്, 'മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ'എന്നാണ് അല്‍ഫോണ്‍സ് ചോദിക്കുന്നത്. ഈ സ്റ്റോറി ഷെയര്‍ ചെയ്തു കൊണ്ട് നിവിന്‍ അതിന് മറുപടിയും നല്‍കിയിട്ടുണ്ട്.
'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന സൂചനകളാണ് എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നേരം 2013-ലാണ് പുറത്തിറങ്ങിയത്.