ഞാന്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും എല്ലാം നിര്‍ത്തുന്നു; അല്‍ഫോന്‍സ് പുത്രന്റെ പുതിയ തീരുമാനവും ചര്‍ച്ചയാകുമ്പോള്‍

Malayalilife
 ഞാന്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും എല്ലാം നിര്‍ത്തുന്നു; അല്‍ഫോന്‍സ് പുത്രന്റെ പുതിയ തീരുമാനവും ചര്‍ച്ചയാകുമ്പോള്‍

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്, ഇപ്പോള്‍ അദ്ദേഹം ഒരു പുതിയ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് തന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലെന്നും അതിനാല്‍ ഇനി പോസ്റ്റുകള്‍ പങ്ക് വക്കില്ലെന്നുമാണ് അല്‍ഫോന്‍സ് കുറിച്ചത്.

അല്‍ഫോണ്‍സിന്റെ കുറിപ്പ് ഇങ്ങനെ

'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്' എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്. 

സംവിധായകന്റെ ഈ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് ചിലര്‍ ഉപദേശിക്കുമ്പോള്‍ മറ്റുചിലര്‍ അല്‍ഫോണ്‍സിനെ പരിഹസിച്ചും കമന്റുകള്‍ ഇടുന്നുണ്ട്. എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കണ്ടാല്‍ നന്നായിരിക്കും, വിമര്‍ശിക്കുന്ന മഹാന്മാര്‍ ഒന്ന് സ്വയം വിലയിരുത്തുക.... എല്ലാരുടെ ലൈഫ് ലും കെട്ട കാലവും, നല്ല കാലവും ഉണ്ടാവും...it s all about time... നേരം.... ചുമ്മാ humiliating ചെയ്യാതെ, അങ്ങേരുടെ മോശം നേരത്ത് വെറുതെ വിടൂ... എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

'നേരം', 'പ്രേമം' എന്നീ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്റെ അടുത്ത സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വന്‍ ഹൈപ്പിലാണ് പൃഥ്വിരാജ് ചിത്രം ഗോള്‍ഡ് എത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതോടെ സംവിധാനയകനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇനി സിനിമകള്‍ ചെയ്യുന്നില്ലെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് കണ്ടുപിടിച്ചെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. വലിയ ചര്‍ച്ചയ്ക്ക് ഈ കുറിപ്പ് വഴി വെച്ചിരുന്നു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണം തിയറ്റര്‍ ഉടമകളാണെന്ന് അല്‍ഫോണ്‍സ് ആരോപിച്ചിരുന്നു. താന്‍ ഒഴുക്കിയ കണ്ണീരിന് തനിക്ക് ശരിയായ നഷ്ട പരിഹാരം വേണമെന്നും ഒപ്പം നശിപ്പിക്കാന്‍ നിങ്ങള്‍ തിയറ്റര്‍ ഉടമകള്‍ അനുവദിച്ച എല്ലാ എഴുത്തുകാരേയും ശേഷം സിനിമ ചെയ്യണോ വേണ്ടയോ എന്ന് അല്‍ഫോണ്‍സ് പുത്രന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞത് ചര്‍ച്ചയായിരുന്നു.
 

alphonse puthren facebook post went viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES