'എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു; വിവാഹത്തിനൊരുങ്ങുന്ന സന്തോഷം പങ്ക് വച്ച് നടി പാര്‍വതി നായര്‍; വരനായി എത്തുന്നത് ഹൈദരബാദ് സ്വദേശിയായ ബിസിനസുകാരന്‍;  വിജയ് ചിത്രം ഗോട്ടിലെ നായികയുടെ വിവാഹം ചെന്നൈയില്‍ തമിഴ് തെലുങ്ക് സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ച്

Malayalilife
 'എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു; വിവാഹത്തിനൊരുങ്ങുന്ന സന്തോഷം പങ്ക് വച്ച്  നടി പാര്‍വതി നായര്‍;  വരനായി എത്തുന്നത് ഹൈദരബാദ് സ്വദേശിയായ ബിസിനസുകാരന്‍;  വിജയ് ചിത്രം ഗോട്ടിലെ നായികയുടെ വിവാഹം ചെന്നൈയില്‍ തമിഴ് തെലുങ്ക് സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ച്

ടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്ക് വച്ചത്. ഹെദരാബാദ് സ്വദേശിയായ ബിസിനസ്സുകാരന്‍ ആശ്രിതാണ് വരന്‍. മലയാളിയാണെങ്കിലും തമിഴകത്തിന് ഏറെ സുപരിചിതയായ നടിയാണ് പാര്‍വതി നായര്‍.

നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ പ്രണയത്തെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന സന്തോഷത്തിലാണ് താനെന്ന് പാര്‍വതി പറയുന്നു.

എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന് പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു പാര്‍ട്ടിയില്‍ വെച്ച് ആണ് ഞാന്‍ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീര്‍ത്തും യാദൃശ്ചികമായൊരു കണ്ടുമുട്ടല്‍. ആ ദിവസം ഞങ്ങള്‍ മുന്‍പരിച്ചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാല്‍, കൂടുതല്‍ അടുത്തറിയാന്‍ ഞങ്ങള്‍ക്ക് കുറച്ച് മാസങ്ങള്‍ എടുത്തു. 

തമിഴ് തെലുങ്ക് സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചാണ് വിവാഹം നടക്കുക,' പാര്‍വതി പറഞ്ഞു. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു

കേരള സ്വദേശിനിയായ പാര്‍വതിയും ഹൈദരാബാദ് സ്വദേശിയായ ആശ്രിതും ചെന്നൈ ആണ് വിവാഹ വേദിയായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 6 ന് ചടങ്ങുകള്‍ ചെന്നൈയില്‍ ആയിരിക്കും നടക്കുക. വിവാഹത്തിന് ശേഷം ഒരു പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിരിക്കും.

മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvati Nair (@paro_nair)

parvathy nair engagement pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES