രമ്യ നമ്പീശന്റെ ആലാപനത്തില്‍ മച്ചാന്റെ മാലാഖ; രണ്ടാം ഗാനം പുറത്തിറങ്ങി

Malayalilife
 രമ്യ നമ്പീശന്റെ ആലാപനത്തില്‍ മച്ചാന്റെ മാലാഖ; രണ്ടാം ഗാനം പുറത്തിറങ്ങി

സേപ്പച്ചന്‍ ഈണം പകര്‍ന്ന്, രമ്യ നമ്പീശന്‍ ആലപിച്ച്, സിന്റോ സണ്ണി വരികള്‍ നല്‍കിയ കറക്കം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്നപുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'.ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബന്‍ സാമുവല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ നായകന്‍,നായിക നമിത പ്രമോദ് . ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്‌നറായ ചിത്രത്തില്‍ ആദ്യമായി ഒന്നിക്കുന്ന സൗബിന്‍, നമിത പുത്തന്‍ കോമ്പോ ആണ് പ്രേക്ഷരിലേക്ക് എത്താന്‍ പോകുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍,ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്‍, ആര്യ (ബഡായി) ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്‍, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

സംവിധായകന്‍ ജക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു.
സംഗീതം - ഔസേപ്പച്ചന്‍.ഛായാഗ്രഹണം - വിവേക് മേനോന്‍. എഡിറ്റര്‍ രതീഷ് രാജ്.
കലാസംവിധാനം -സഹസ് ബാല,മേക്കപ്പ് - ജിതേഷ് പൊയ്യ . ഡിസൈന്‍ അരുണ്‍ മനോഹര്‍,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്. പ്രൊഡക്ഷന്‍ മാനേജര്‍സ് അഭിജിത്ത് . വിവേക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍ . പി ആര്‍ ഓ  പി.ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്,വാഴൂര്‍ ജോസ്,സ്റ്റില്‍സ് ഗിരിശങ്കര്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Karakkam Machante Maalakha Soubin S Namitha P

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES